Dubai: +971506749971, India: +919746311413, kmabbas@gmail.com

Gulf

മ്മടെ

തൃശൂർ പൂരം

മ്മടെ തൃശ്ശൂർ പൂരം നവംബറിൽ
ദുബൈ| മ്മടെ തൃശ്ശൂർ കൂട്ടായ്മയും സിനർജി ഇവന്റ്സും സംയുക്തമായി സംഘടിപ്പിക്കുന്ന ഈ വർഷത്തെ “മ്മടെ തൃശ്ശൂർ പൂരം” നവംബർ 15, 16 തീയതികളിൽ ദുബൈ സബീൽ പാർക്കിൽ നടത്തും.
പൂര വിളംബരവും, ബ്രോഷർ പ്രകാശനവും കേന്ദ്രമന്ത്രി സുരേഷ് ഗോപി ദുബൈ സിലിക്കൺ ഓയാസിസ് മാളിൽ നടന്ന ചടങ്ങിൽവച്ച് നിർവഹിച്ചു.
2019-ൽ ദുബൈ ബോളിവുഡ് പാർക്കിൽ ആദ്യ തൃശൂർ പൂരം നടത്തി തുടക്കമിട്ട മ്മടെ തൃശൂർ കൂട്ടായ്മ, ഇപ്പോൾ ആറാമത്തെ മ്മടെ പൂരത്തിനായ് ഒരുങ്ങുകയാണ്. ഇതിനായുള്ള തയ്യാറെടുപ്പുകൾ അണിയറയിൽ ആരംഭിച്ചു. 20,000-ത്തിലധികം പൂരപ്രേമികളെയാണ് ഈ വർഷം പ്രതീക്ഷിക്കുന്നത്.
പൂരവിളംബര ചടങ്ങിൽ മ്മടെ തൃശൂർ പ്രസിഡന്റ്‌ ദിനേശ് ബാബു, ജനറൽ സെക്രട്ടറി നിസാം അബ്ദു, ട്രഷറർ വിമൽ കേശവൻ, സിനർജി ഇവന്റ്സിന്റെ ബിന്ദു നായർ,പ്രജീബ് തുടങ്ങിയവർ സന്നിഹിതരായിരുന്നു. മച്ചിങ്ങൽ രാധാകൃഷ്ണൻ ആയിരുന്നു അവതാരകൻ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button