മംഗളൂരുIട്രാൻസ് കതീറ്റർ അയോട്ടിക് വാൾവ് ഇംപ്ലാറ്റേഷൻ അഥവാ ടാവി.ഇതാണ്, ഹൃദയ ധമനിയിൽ ഘടിപ്പിച്ച നിർമിത വാൾവ് മാറ്റി സ്ഥാപിക്കണമെന്നുണ്ടെങ്കിൽ ഡോക്ടർമാർ ഉപയോഗിക്കുന്ന പുതിയ വഴി.പുതിയ വാൾവ് കാലിലൂടെ കുഴൽ വഴി കടത്തി ഹൃദയത്തിൽ ഘടിപ്പിക്കാൻ സാധിക്കും.യു എ ഇയിൽ കെ എം സി സി നേതാവും വ്യവസായിയുമായ യഹ്‌യ തളങ്കര ഈ പ്രക്രിയയിലൂടെ പുതിയ വാൾവ് ഹൃദയത്തിലേറ്റി പൂർണ തൃപ്തിയോടെ ആശുപത്രി വിട്ടു.നെഞ്ചു തകർത്തുള്ള ശസ്ത്രക്രിയ വേണ്ടി വന്നില്ലെന്നും പുതിയ സൗകര്യത്തിലൂടെ ആരോഗ്യത്തോടെ ജീവിതത്തിലേക്ക് തിരിച്ചെത്താൻ കഴിഞ്ഞുവെന്നും യഹ്‌യ തളങ്കര പറഞ്ഞു.ടാവിയിലൂടെ വാൾവ് മാറ്റിപ്പിടിപ്പിക്കാൻ സാധിച്ചതിൽ അതിയായ സംതൃപ്തിയുണ്ടെന്ന് ഡോ.യൂസുഫ് വ്യക്തമാക്കി
0 719 Less than a minute