ഏതാനും ദിവസം മുമ്പാണ് സച്ചിദാനന്ദൻ്റെ കവിത ‘ഒരിക്കൽക്കൂടി’മാതൃഭൂമിയിൽ വായിച്ചത്.മരണത്തെക്കുറിച്ചു,നഷ്ടപ്പെട്ട നൻമകളെക്കുറിച്ച് ആ കവിത വിലപിക്കുന്നു.സച്ചി മാഷിൻ്റെ ഏറ്റവും കവിത്വമുള്ള സൃഷ്ടി ഇതാണെന്ന് തോന്നി.ഇത്രയും കാൽപനികമായി മാഷ് മുമ്പ് എഴുതിയിട്ടുണ്ടോ?ഞാനും കടന്നുപോംlകാറ്റുപോൽബാക്കിയാംIനാലുനാൾ ഈയില,ഈയക്ഷരങ്ങളും..ഈ വരികളിൽ തട്ടി മനസിൽ വിഷാദം കനത്തു.
മാഷെ ഒരിക്കൽ കൂടി കാണണമെന്ന് കുറേകാലമായി ആഗ്രഹിക്കുന്നു.അതിനായി കാസർകോട്ടു നിന്ന് വണ്ടി കയറി.തൃശ്ശൂരിൽ ,വേണുഗോപാൽ മേനോൻ്റെ കാറിൽ ബോധിയിലെത്തി.വേണുസാറിനെ ക്രൈസ്റ്റ് കോളജിൽ മാഷ് പഠിപ്പിച്ചിട്ടുണ്ട്.ഈ കൂടിക്കാഴ്ച അവിസ്മരണീയമായി.ഒരാൾ മാഷിൻ്റെ വായനക്കാരൻ.മറ്റൊരാൾ വായനക്കാരനും നാട്ടുകാരനും ശിഷ്യനും.മാഷ് ഏറെ സംസാരിച്ചു.ശ്രീനാരായണ ഗുരുവിനെക്കുറിച്ചുള്ള നാടകം താമസിയാതെ ഡി സി ഇറക്കും.ഒരുപാട് അധ്വാനിച്ചു അതിനുവേണ്ടി.ശരീരം അലോസരപ്പെടുത്തിയപ്പോഴും എഴുതിക്കൊണ്ടേയിരുന്നു.
സച്ചിദാനന്ദൻ:
1946മേയ് 28-നു തൃശ്ശൂർ ജില്ലയിൽ ജനിച്ചു. തർജ്ജമകളടക്കം 50ലധികം പുസ്തകങ്ങൾ രചിച്ചു.തനത് ശൈലിയിലൂടെ, വിശ്വസാഹിത്യത്തിലെ പുരോഗമന ശബ്ദങ്ങളായ അന്റോണിയോ ഗ്രാംഷി, പാബ്ലോ നെരൂദ, മെഹ്മൂദ് ഡാർവിഷ്, യെഹൂദ അമിച്ചായി, യൂജിനിയോ മൊണ്ടേൽ[1] തുടങ്ങിയവരുടെ രചനകളെ, കേരളത്തിലെ സാഹിത്യ പ്രേമികൾക്കു പരിചയപ്പെടുത്തി. 1989[2], 1998[3]2000[4], 2009,2012[5] വർഷങ്ങളിൽ കേരള സാഹിത്യ അക്കാദമി അവാർഡിന് അർഹനായി.1995 വരെ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ ഇംഗ്ലിഷ് പ്രൊഫസർ ആയിരുന്നു. 1996 മുതൽ 2006 വരെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു. ഇപ്പോൾ കേരള സാഹിത്യ അക്കാദമി അധ്യക്ഷൻ