Dubai: +971506749971, India: +919746311413, kmabbas@gmail.com

Gulf

മെഹ്ഫിൽ

കേരള മാപ്പിള കലാ അക്കാദമി

കേരള മാപ്പിള കലാ അക്കാദമി ദുബായ് ചാപ്റ്റർ മെഹ്ഫിൽ മീറ്റ് സംഘടിപ്പിച്ചു
——-
ദുബായ്: കേരള മാപ്പിള കലാ അക്കാദമി ദുബായ് ചാപ്റ്റർ മെഹ്ഫിൽ മീറ്റ് സംഘടിപ്പിച്ചു. ദുബായ് ഖുസൈസിലെ അറക്കൽ പാലസിൽ വെച്ച് നടന്ന പരിപാടിയിൽ വ്യവസായ രംഗത്തെ പ്രമുഖർ, മാധ്യമ പ്രവർത്തകർ, കലാകാരന്മാർ തുടങ്ങിയവർ പങ്കെടുത്തു.ദുബായ് ചാപ്റ്റർ പ്രസിഡന്റ് ബഷീർ ബെല്ലോയുടെ അധ്യക്ഷതയിൽ രക്ഷാധികാരി ജലീൽ മഷ്ഹൂർ തങ്ങൾ പരിപാടി ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ഒ.ബി.എം. ഷാജി കാസറഗോഡ് വിഷയാവതരണം നടത്തി.
പ്രവാസികളായ മാപ്പിളകലാ രംഗത്തെ കഴിവുറ്റ പ്രതിഭകളെ വാർത്തെടുക്കാനും മാപ്പിളപ്പാട്ട്, ഒപ്പന, കൈമുട്ട് കളി, കോൽക്കളി, ദഫ് മുട്ട്, അറബനമുട്ട്, വട്ടപ്പാട്ട് തുടങ്ങിയ കലകളെ പരിശീലിപ്പിക്കാനും അക്കാദമി വേദിയൊരുക്കുമെന്ന് ഷാജി വിശദീകരിച്ചു. കഴിഞ്ഞ മൂന്ന് മാസമായി യു.എ.ഇ. പ്രവാസികൾക്കായി കേരള മാപ്പിള കലാ അക്കാദമി ദുബായ് ചാപ്റ്റർ നടത്തി വരുന്ന ‘പാട്ടും പാട്ടറിവും’ സൗജന്യ മാപ്പിളപ്പാട്ട് പരിശീലനത്തിൽ പങ്കെടുത്തവരുടെ പരീക്ഷ ഉടൻ നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
ഐ പി എ ചെയർമാൻ റിയാസ് കിൽട്ടൻ, ബഷീർ തിക്കോടി ,മാനുക്കുട്ടി കലിമ, ഹക്കീം വാഴക്കാൽ, ഹാരിസ് കോസ്മോസ്, ചാക്കോ ഊളക്കാടൻ, ഷമീം അൽനഹ്ദ സെന്റർ, അസ്കർ പട്ടാമ്പി, നദീർ കൊയിലാണ്ടി, ശാക്കിർ യുണീക് എഡ്യൂക്കേഷൻ, അൻസിഫ് ആദവനാട്, നൗഷാദ് അന്തിക്കോട്, അഡ്വ. ഷറഫുദ്ദീൻ, സിറാജ് ആസ്റ്റർ, അസീസ് മണമ്മൽ എടരിക്കോട് എന്നിവർ മെഹ്ഫിൽ മീറ്റിൽ സന്നിഹിതരായിരുന്നു. മാധ്യമ പ്രതിനിധികളായ സാദിഖ് കാവിൽ (മനോരമ ഓൺലൈൻ ), ജമാൽ (കൈരളി ടി വി )എന്നിവരും പങ്കെടുത്തു.
മലപ്പുറം ജില്ലാ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സറീന ഹസീബ്, സാഹിത്യകാരൻ ബഷീർ തിക്കോടി, രാജൻ കൊളാവിപ്പാലം എന്നിവർ ആശംസകളർപ്പിച്ചു.
സമീർ കോട്ടക്കൽ, ഹുസൈനാർ എടച്ചാക്കൈ, ഹസീന മഹമ്മൂദ്, അൻസിയ അനസ്, സജീർ വിലാദപുരം, റിയാസ് ഹിഖ്മ, സിറാജ് കോടിക്കൽ എന്നിവർ സംഗീത വിരുന്നൊരുക്കി. പ്രോഗ്രാം കോർഡിനേറ്റർ യാസ്ക് ഹസ്സൻ, മീഡിയ വിംഗ് കൺവീനർ മുനീർ നൊച്ചാട്, ഭാരവാഹികളായ നിസാർ കളത്തിൽ, സഹീർ വെങ്ങളം എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ഓർഗനൈസിംഗ് സെക്രട്ടറി മിസ്ഹബ് പടന്ന സ്വാഗതവും ട്രഷറർ ഷംസുദ്ദീൻ പെരുമ്പട്ട നന്ദിയും പറഞ്ഞു.

ഫോട്ടോ : കേരള മാപ്പിള കലാ അക്കാദമി ദുബായ് ചാപ്റ്റർ സംഘടിപ്പിച്ച മെഹ്ഫിൽ മീറ്റിൽ നിന്ന്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button