Dubai: +971506749971, India: +919746311413, kmabbas@gmail.com

Gulf

സംരംഭകത്വം

കുടുംബമാകുമ്പോൾ

കുടുംബ ബിസിനസ്സുകളുടെ വിജയവും പിന്തുടർച്ചയും; സെമിനാർ നടത്തി

ദുബൈIകുടുംബ ബിസിനസ്സുകളുടെ സുഗമമായ വളർച്ചയും തലമുറകളിലേക്കുള്ള കൈമാറ്റവും ലക്ഷ്യമിട്ട് ദുബായിൽ പ്രത്യേക സെമിനാർ സംഘടിപ്പിച്ചു. “തലമുറകളിലൂടെയുള്ള ബിസിനസ്‌ വളർച്ചയും ബിസിനസ്സിൽ സുഗമമായ പിന്തുടർച്ചയ്ക്കുള്ള മാർഗങ്ങളും” എന്ന വിഷയത്തിൽ അമിഗാസ് ഹോൾഡിംഗിന്റെ നടന്ന പരിപാടിയിൽ നിരവധി മലയാളി സംരംഭകർ പങ്കെടുത്തു.
ബിസിനസ്, കോർപ്പറേറ്റ് നിയമ വിദഗ്ധനും എ.ബി.എസ്. പാർട്ണേഴ്സ് ലീഗൽ കോൺസൾട്ടന്റ്സിന്റെ മാനേജിങ് പാർട്ണറുമായ അഡ്വ. അജ്മൽ ഖാൻ നടക്കൽ, യുഎഇ ലൈസൻസ്ഡ് ഓഡിറ്ററും ഐസിഎഐ ദുബൈ ചാപ്റ്ററിന്റെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ സി.എ. വിജയ മോഹൻ, പ്രമുഖ കുടുംബ ബിസിനസ് കോച്ചും തന്ത്രജ്ഞനും ബി.എൻ.ഐ കോയമ്പത്തൂരിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ സി മുഹമ്മദ് നസാർ എന്നിവർ സെമിനാറിൽ വിവിധ വിഷയങ്ങളെക്കുറിച്ച് വിശദമായ പ്രഭാഷണങ്ങൾ നടത്തി.
കുടുംബ ബിസിനസ്സുകൾ ഇന്ന് അഭിമുഖീകരിക്കുന്ന പ്രധാന വെല്ലുവിളികൾ, തലമുറ മാറ്റം സുഗമമായി നടപ്പാക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുതാര്യമായ നടപടിക്രമങ്ങൾ, സാമ്പത്തികപരവും നിയമപരവുമായ കാര്യങ്ങളിൽ പുലർത്തേണ്ട ശ്രദ്ധ, ഇതിനായുള്ള ഫലപ്രദമായ തന്ത്രങ്ങൾ തുടങ്ങിയ സുപ്രധാന വിഷയങ്ങളെക്കുറിച്ച് സെമിനാറിൽ വിശദമായി ചർച്ച ചെയ്തു. എ.ബി.എസ്. പാർട്ണേഴ്സ് ലീഗൽ കോൺസൾട്ടന്റ്സ്, ഇവാസ് കോൺസ്റ്റന്റ്, പ്രൈം സ്ട്രാറ്റജി എന്നീ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് ഈ പരിപാടി സംഘടിപ്പിച്ചത്.. ഐ പി എ ചെയർമാൻ റിയാസ് കിൽട്ടൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ലിൻഡ് ട്രെയ്ജിംഗ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടർ ഫമീബ് മുഹമ്മദ് മോഡറേറ്ററായിരുന്നു. പ്രൈം സ്ട്രാറ്റജി ഗ്രൂപ്പ് എം ഡി അഡ്വ. ഹാഷിം പി അബൂബക്കർ പരിപാടി ഏകോപിപ്പിച്ചു. ഷംസുദ്ദീൻ ഫൈൻ ടൂൾസ് സ്വാഗതവും ഹാരിസ് കാട്ടകത്ത് നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button