ബിരുദദാന ചടങ്ങ് നടത്തി
ദുബൈI ”ദി ബി സ്കൂൾ ഇന്റർനാഷണലിന്റെ”ആദ്യ എക്സിക്യൂട്ടീവ് പിജിഡിബിഎം ബാച്ചിന്റെ ബിരുദദാന ചടങ്ങ് ദുബൈയിൽ നടന്നു. പഠനം പൂർത്തിയാക്കിയവർക്ക് വിശിഷ്ടാതിഥികൾ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
ഇന്ത്യയിലെ മുൻ യു.എ.ഇ അംബാസിഡർ ഡോ: അഹ്മദ് അബ്ദുൾ റഹ്മാൻ അൽബന്ന, ശൈഖ് മുഹമ്മദ് ജമാൽ അബ്ദുൾ അസീസ് അൽഖാസിമി, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, അലി അൽ കാബി,പി.ബി അബ്ദുൾ ജബ്ബാർ,ഷംലാൽ അഹമ്മദ്, ഡോ. ഹുസൈൻ, ഡോ. അൻവർ അമീൻ,റാഫി ഫില്ലി, എ.കെ ഫൈസൽ, ഫൈസൽ പി സെയ്ദ് തുടങ്ങിയവരും പഠിതാക്കളും കുടുംബാംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു. കേരളത്തിൽ അഞ്ച് ബാച്ചുകൾ പൂർത്തിയാക്കിയ സ്ഥാപനത്തിന്റെ ഈ കോഴ്സ് സംരംഭകർക്ക് ഏറെ പ്രയോജനകരമാണെന്ന് അക്കാദമിക് ഡീൻ ഫൈസൽ പി സെയ്ദ്, ഡയറക്ടർമാരായ ശിഹാബുദ്ദീൻ പന്തക്കൻ, ജാബിർ മണ്ണിങ്ങൽ, അബുതാഹിർ പി എന്നിവർ പറഞ്ഞു.എക്സിക്യൂട്ടീവ് പിജിഡിബിഎം കോഴ്സ് സംരംഭകർക്കും ബിസിനസ്സ് ലീഡർമാർക്കും ആഗോളതലത്തിൽ വ്യക്തമായ നേട്ടങ്ങൾ കൈവരിക്കാൻ സഹായിക്കുന്ന ഒരു മികച്ച മാർഗ്ഗമാണെന്ന് യുഎഇ-യിലെ ആദ്യ ബാച്ചിൽ നിന്ന് പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥിയും ഡയറക്ടറുമായ ശംസുദ്ദീൻ നെല്ലറ അഭിപ്രായപ്പെട്ടു