Dubai: +971506749971, India: +919746311413, kmabbas@gmail.com

Gulf

ഇന്ത്യൻ അസോ.

ഇഫ്താറിൽ 8000 ആളുകൾ

ഷാർജ| ഭരണകുടുംബാംഗം ശൈഖ് മാജിദ് ബിൻ സഖർ ബിൻ ഹമദ് അൽ ഖാസിമിയുടെ സാന്നിധ്യത്തിൽ ഗ്രാൻഡ് ഇഫ്താർ സംഗമമൊരുക്കി ഷാർജ ഇന്ത്യൻ അസോസിയേഷൻ . ഇഫ്താർ സംഗമത്തിന് വൻ ജനപങ്കാളിത്തം ഉണ്ടായിരുന്നു. സമൂഹത്തിന്റെ വിവിധ തുറകളിൽ നിന്നായി, നാനാ മതവിഭാഗങ്ങളിൽ നിന്നുമുള്ള എണ്ണായിരത്തോളം ആളുകളാണ് പങ്കെടുത്തത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് പങ്കാളിത്തത്തിൽ വലിയ വർദ്ധനവാണ് ഇത്തവണ ഉണ്ടായതെന്ന് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. ഇന്ത്യൻ നയതന്ത്ര കാര്യാലയത്തെ പ്രതിനിധീകരിച്ച് ദുബൈ ഇന്ത്യൻ കോൺസുലേറ്റിലെ ഡെപ്യൂട്ടി കോൺസൽ ജനറൽ യതീൻ പട്ടീൽ പങ്കെടുത്തു. ജാസിം മുഹമ്മദ് നീമർ, മുൻ കേന്ദ്രമന്ത്രി സി.എം ഇബ്രാഹിം, അഹമ്മദ് (ഷാർജ മുനിസിപ്പാലിറ്റി പ്ലാനിംഗ് ഡിപ്പാർട്ട്മെന്റ്), പ്രമോദ് മഹാജൻ, മുഹമ്മദ് അമീൻ, ബദ്‌രിയ അൽ തമീമി തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു. ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡൻറ് നിസാർ തളങ്കര അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി ശ്രീപ്രകാശ് സ്വാഗതവും, ട്രഷറർ ഷാജി ജോൺ നന്ദിയും പറഞ്ഞു. ഇഫ്താർ വിരുന്ന് സമയബന്ധിതമായും, കാര്യക്ഷമമായും നടപ്പിലാക്കുന്നതിന് ഷാർജ ഇന്ത്യൻ സ്കൂൾ ബോയ്സ് വിഭാഗത്തിലെ ഹോപ്പ് ക്ലബ്ബ് വളണ്ടിയർമാരെ കൂടാതെ വിവിധ കമ്മറ്റികളുടെ നേതൃത്വത്തിൽ വിപുലമായ വളണ്ടിയർ സംവിധാനമാണ് ഏർപ്പെടുത്തിയിരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also
Close
Back to top button