Dubai: +971506749971, India: +919746311413, kmabbas@gmail.com

Gulf

സെപ

മൂന്നാം വാർഷികം

സെപ മൂന്നാം വാർഷികം ആഘോഷിച്ചു

ദുബൈlഇന്ത്യയും യുഎഇയും ഒപ്പുവച്ച സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന്റെ (സിഇപിഎ) മൂന്നാം വാർഷികം ആഘോഷിച്ചു.യുഎഇ ഇന്ത്യ ബിസിനസ് കൗൺസിൽ – യുഎഇ ചാപ്റ്റർ (യുഐബിസി-യുസി) രണ്ടാം വാർഷികത്തോടനുബന്ധിച്ചു ,ദുബൈയിലെയും വടക്കൻ എമിറേറ്റ്‌സിലെയും ഇന്ത്യൻ കോൺസൽ ജനറൽ സതീഷ് കുമാർ ശിവന്റെ വസതിയിലായിരുന്നു ആഘോഷം . വ്യാപാരത്തിലും നിക്ഷേപത്തിലും സെപയുടെ ആഴത്തിലുള്ള സ്വാധീനവും സഹകരണത്തിനുള്ള ഭാവി അവസരങ്ങളും ഇരു രാജ്യങ്ങളിലെയും സ്വാധീനമുള്ള നേതാക്കൾ വിലയിരുത്തി. കരാറിന്റെ വിജയത്തിൽ പ്രധാന വ്യക്തിയായ യുഎഇ വിദേശ വ്യാപാര സഹമന്ത്രി ഡോ. താനി ബിൻ അഹമ്മദ് അൽ സിയൂദി മുഖ്യാതിഥിയായി പങ്കെടുത്തു. യുഎഇയിലെ ഇന്ത്യൻ അംബാസഡർ സുഞ്ജയ് സുധീർ, കെഇഎഫ് ഹോൾഡിംഗ്‌സിന്റെയും യുഐബിസി-യുഎഇ ചാപ്റ്ററിന്റെയും ചെയർമാൻ ഫൈസൽ കൊട്ടിക്കൊള്ളൻ എന്നിവർ പ്രത്യേക അതിഥികളും പ്രഭാഷകരും ആയിരുന്നു; ഡിപി വേൾഡിന്റെ മിഡിൽ ഈസ്റ്റ്- നോർത്ത് ആഫ്രിക്ക- ഇന്ത്യ ഉപഭൂഖണ്ഡത്തിന്റെ സിഇഒയും മാനേജിംഗ് ഡയറക്ടറുമായ റിസ്വാൻ സൂമർ, യുഐബിസി-യുഎഇ ചാപ്റ്ററിന്റെ സഹ-ചെയർമാനും ശറഫ് ഗ്രൂപ്പിന്റെയും യുഐബിസി-യുഎഇ ചാപ്റ്ററിന്റെയും വൈസ് ചെയർമാൻ മേജർ ജനറൽ (റിട്ട.)ശറഫുദ്ദീൻ ശറഫ് മുബദാല ഇൻവെസ്റ്റ്‌മെന്റ് കമ്പനിയിലെ പ്രോഗ്രാം ഡയറക്ടർ അബ്ദുല്ല നാസർ അൽ മർസൂഖി, ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സിന്റെ മാനേജിംഗ് ഡയറക്ടർ അദീബ് അഹമ്മദ്, ഇഎഫ്എസ് ഫെസിലിറ്റി സർവീസസ് ഗ്രൂപ്പിന്റെ എക്‌സിക്യൂട്ടീവ് വൈസ് ചെയർമാൻ താരിഖ് ചൗഹാൻ, അപ്പാരൽ ഗ്രൂപ്പ് ചെയർമാൻ നിലേഷ് വേദ്, ബ്യൂമെർക്ക് കോർപ്പിന്റെ മാനേജിംഗ് ഡയറക്ടർ സിദ്ധാർത്ഥ് ബാലചന്ദ്രൻ എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button