Dubai: +971506749971, India: +919746311413, kmabbas@gmail.com

GulfKerala

കൊച്ചി നിക്ഷേപ സംഗമത്തിൽ

യു എ ഇ പ്രതിനിധി സംഘം

അബുദബിIകൊച്ചിയിൽ ഫെബ്രുവരിയിൽ നടക്കുന്ന ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലേക്കുള്ള ക്ഷണപത്രം വ്യവസായ മന്ത്രി പി. രാജീവ് യു എ ഇ നിക്ഷേപ മന്ത്രി മുഹമ്മദ് ഹസ്സൻ അൽ സുവൈദിക്ക് കൈമാറി. യു എ ഇ പ്രത്യേക സംഘത്തെ അയക്കും.ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ്, കെ.എസ്.ഐ.ഡി.സി. മാനേജിംഗ് ഡയറക്ടർ ഹരികിഷോർ, വ്യവസായ വകുപ്പ് ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി ആനി ജൂല തോമസ് എന്നിവർ സന്നിഹിതരായിരുന്നു.
അബുദബി ചേംബർ ചെയർമാൻ അഹമ്മദ് ജാസിം അൽ സാബിയുമായി വ്യവസായ മന്ത്രി പി.രാജീവ് കൂടിക്കാഴ്ച നടത്തി. ചേംബർ വൈസ് ചെയർമാൻ അലി സയീദ് അൽ ദാഹിരി, എം.എ. യൂസഫലി, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ്, കെ.എസ്.ഐ.ഡി.സി. മാനേജിംഗ് ഡയറക്ടർ ഹരികിഷോർ, വ്യവസായ വകുപ്പ് ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി ആനി ജൂല തോമസ് എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button