വിദ്യാഭ്യാസവും ആരോഗ്യവുള്ള സമൂഹം നാടിന്റെ സമ്പത്ത് രാജ്മോഹൻ ഉണ്ണിത്താൻ എം.പി
കാസർകോട്I വിദ്യാഭ്യാസവും ആരോഗ്യവുമുള്ള സമൂഹം നാടിന്റെ സമ്പത്താണെന്നും, അവർക്ക് മാത്രമേ നാടിൻ്റെ നാനോന്മുഖമായ പുരോഗതിയിൽ മുഖ്യപങ്കുവഹിക്കാൻ കഴിയുകയുള്ളൂവെന്നും കാസർകോട് എം.പി രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.
ജില്ലാ സാക്ഷരതാ മിഷൻ സംഘടിപ്പിച്ച തുല്യത പഠിതാക്കളുടെ സംഗമം “തുല്യത ഫെസ്റ്റ് 2025” ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം.
വിദ്യ അഭ്യസിക്കുന്നതിന് കാലമോ സമയയോ പ്രായ പരിധിയോ തടസമല്ല. ജീവിതത്തിൽ വിദ്യാഭ്യാസം സ്വയത്തമാക്കിയവർക്ക് അത് മരണംവരെ ഉപകരിക്കുകയാണ്.
ഇത്തരത്തിൽ ഉദ്യോഗാർത്ഥികളായ ഡോക്ടർമാർക്കും വക്കീലന്മാർക്കും ജീവിതാവസാനം വരെ റിട്ടയർമെന്റ് ഇല്ലെന്നും അദേഹം പറഞ്ഞു.
കാസർകോട് ഗവ. ഹയർസെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ കാസർകോട് നഗരസഭ ചെയർമാൻ അബ്ബാസ് ബിഗം അധ്യക്ഷനായി.
കാസർകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സൈമ സി.എ മുഖ്യാതിഥിയായി. സാക്ഷരതാ മിഷൻ ജില്ലാ കോ-ഓഡിനേറ്റർ പി.എൻ ബാബു മുഖ്യപ്രഭാഷണം നടത്തി.കാസർകോട് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ അഷ്‌റഫ് കർള സ്വാഗതം പറഞ്ഞു.
നഗരസഭാ കൗൺസിലർമാരായ രജിത,കെ.രഞ്ജിത,സൈനുദ്ദീൻ ടി.എം ആയിഷത്ത് അഫീല,
പി.ടി.എപ്രസിഡന്റ് അബൂബക്കർ തുരുത്തി, അധ്യാപക പ്രതിനിധി അബൂബക്കർ ടി.എ, സെന്റർ കോ-ഓനേറ്റർ തങ്കമണി,പഠിതാക്കളായ അബ്ദുൽ ബഷീർ, മുസമ്മിൽ,ഷഫീഖ് തുടങ്ങിയവർ സംസാരിച്ചു. കഴിഞ്ഞ വർഷത്തെ തുല്യത പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ ചടങ്ങിൽ എം.പി ഉപഹാരം നൽകി ആദരിച്ചു. സെൻറർ കോ- ഓഡിനേറ്റർ
സി.കെ.പുഷ്പ കുമാരി നന്ദി പറഞ്ഞു. കലോത്സത്തിൽ പഠി താക്കളുടെ വിവിധ കലാ പരിപാടികൾ അവതരിപ്പിച്ചു.
0 78 1 minute read