ഭുവനേശ്വർlപ്രവാസി ഭാരതീയ ദിവസിൻ്റെ 18-ാമത് എഡിഷൻ ഭുവനേശ്വറിൽ ജനുവരി 8 മുതൽ 10 വരെ നടക്കും. പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി വിദേശകാര്യമന്ത്രി എസ് ജയശങ്കർ അറിയിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രസിഡൻ്റ് ദ്രൗപതി മുർമുവും പങ്കെടുക്കും. യഥാക്രമം ജനുവരി 8, ജനുവരി 9 തീയതികളിൽ ഇവർ ഭുവനേശ്വറിലെത്തും. ആദ്യമായാണ് ഒഡീഷയിൽ പിബിഡി നടക്കുന്നത്.
ഔദ്യോഗിക ഷെഡ്യൂൾ അനുസരിച്ച്, “പ്രധാനമന്ത്രി ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് നിന്ന് ജനുവരി 8 ന് രാത്രി 8 മണിക്ക് പ്രത്യേക വിമാനത്തിലാണ് ഭുവനേശ്വർ വിമാനത്താവളത്തിൽ എത്തുക.രാത്രി അദ്ദേഹം രാജ്ഭവനിൽ തങ്ങും.
ജനുവരി 9 ന് രാവിലെ 10 മണിക്ക് ജനതാ മൈതാനിയിൽ നടക്കുന്ന പരിപാടിയുടെ ഉദ്ഘാടന സമ്മേളനത്തിൽ പ്രധാനമന്ത്രി മോദി പങ്കെടുക്കും. 11.55 ന് അദ്ദേഹം നഗരം വിടും.
പ്രസിഡൻ്റ് മുർമുവിൻ്റെ വിമാനം വൈകുന്നേരം 4:35 ഓടെ എത്തും.
ഗൾഫിൽ നിന്ന് നിരവധി പ്രവാസികൾ പങ്കെടുക്കും.ഷാർജ ഇന്ത്യൻ അസോ.പ്രസിഡൻ്റ് നിസാർ തളങ്കരയുടെ നേതൃത്വത്തിൽ സംഘം പുറപെട്ടു