
സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ കേസ് റിയാദിലെ കോടതി അഞ്ചാം തവണയും മാറ്റിവെച്ചു. ഈ മാസം 12ന് നടക്കേണ്ടിയിരുന്ന സിറ്റിംഗ് സാങ്കേതിക കാരണം പറഞ്ഞാണ് കോടതി ഇന്നത്തേക്ക് മാറ്റിയത്. ഇന്ന് രാവിലെയാണ് സിറ്റിംഗ് തീരുമാനിച്ചിരുന്നത്.
സിറ്റിംഗിൽ എല്ലാം തീർപ്പാക്കി ഉത്തരവിന്റെ പകർപ്പ് ഗവർണറേറ്റിലേക്കും ജയിലിലേക്കും നൽകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. തീരുമാനം അനുകൂലമായാൽ ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലുള്ള പാസ്‌പോർട്ട് വിഭാഗത്തിന് ഫൈനൽ എക്‌സിറ്റ് നടപടികൾ പൂർത്തിയാക്കാൻ സാധിക്കുമായിരുന്നു.
സൗദി ബാലന്റെ മരണവുമായി ബന്ധപ്പെട്ട് അബ്ദുൽ റഹീമിന് വധശിക്ഷ വിധിച്ചിരുന്നു. നീണ്ട 18 വർഷത്തെ ജയിൽവാസത്തിന് ശേഷം നഷ്ടപരിഹാര തുക നൽകിയതോടെയാണ് ജൂലൈ രണ്ടിന് വധശിക്ഷ റദ്ദാക്കിയത്. എങ്കിലും ജയിൽ മോചന ഉത്തരവ് ഉണ്ടായിട്ടില്ല.