Dubai: +971506749971, India: +919746311413, kmabbas@gmail.com

Kerala

പ്രവാസി

വോട്ട്

പ്രവാസികൾ വോട്ടു ചെയ്യാനെത്തി

കോഴിക്കോട് l യുഎഇ ആസ്ഥാനമായ ഫാത്തിമ ഹെൽത്ത്‌കെയർ ഗ്രൂപ്പിന്റെ മേധാവികൾ കൂട്ടമായി നാട്ടിലെത്തി വോട്ട് രേഖപ്പെടുത്തി. ഗ്രൂപ്പിന്റെ സ്ഥാപക ചെയർമാൻ ഡോ. കെ. പി. ഹുസൈൻ തിരൂർ പറവണ്ണയിലെ ഗവ. മാപ്പിള യു.പി. സ്കൂളിൽ വോട്ട് രേഖപ്പെടുത്തി. എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. ബീന ഹുസൈൻ കോഴിക്കോട് വാരത്തൂർ ഗവ. എൽ.പി. സ്കൂളിൽ വോട്ട് രേഖപ്പെടുത്തി. വോട്ട് രേഖപ്പെടുത്തൽ ഓരോ പൗരന്റെ പ്രധാന ബാധ്യതയാണെന്ന് ഡോ. ഹുസൈൻ പറഞ്ഞു . ഗൾഫ് മേഖലയിൽ ഉണ്ടായ പ്രശ്നങ്ങളും ഉയർന്ന യാത്രാ ചെലവുകളും പ്രവാസികളിൽ വോട്ട് നിരക്ക് കുറവായതിന് കാരണമായിട്ടുണ്ട് . കെ എം സി സി നേതാവ് പുത്തൂർ റഹ്‌മാൻ 40 വർഷത്തിനു ശേഷം വോട്ട് രേഖപ്പെടുത്തി.യു എ ഇ ആസ്ഥാനമായ ലുലു എക്സ്ചേഞ്ച് മേധാവി അദീബ് അഹ്‌മദ് നാട്ടിൽ വോട്ടു ചെയ്തു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button