മുതിർന്ന ഇമറാത്തികളിൽ നിന്ന് പാർക്കിംഗ് ഫീസ് ഈടാക്കില്ല
ദുബൈ l “കുടുംബം ആദ്യം”സംരംഭത്തെ പിന്തുണയ്ക്കുന്നതിനും ജീവിത നിലവാരം ഉയർത്തുന്നതിനുമായി യു എ ഇ കുടുംബ മന്ത്രാലയവും ആർ ടി എയും പങ്കാളിത്ത കരാറിൽ ഒപ്പുവച്ചു. ദേശീയ കുടുംബ വളർച്ചാ അജണ്ട 2031 ന്റെ ലക്ഷ്യങ്ങളിലൊന്നാണ് കുടുംബം ആദ്യം
. ഈ സഹകരണത്തിലൂടെ, ഗതാഗത സംവിധാനത്തിലും നഗര സൗകര്യങ്ങളിലും പുതിയ രൂപകൽപ്പന ഉണ്ടാകുമെന്ന് ആർ ടി എ ചെയർമാൻ മതർ അൽ തായർ പറഞ്ഞു . മുതിർന്ന ഇമറാത്തികളെ പാർക്കിംഗ് ഫീസിൽ നിന്ന് ഒഴിവാക്കും . വിദ്യാർത്ഥികൾക്കും പൊതുഗതാഗത നിരക്കുകളിൽ ഇളവ് വരുത്തും . സാലിക് ടോൾ ഫീസ്, പാർക്കിംഗ് ചാർജുകൾ, പൊതുഗതാഗത നിരക്കുകൾ, വാഹന രജിസ്ട്രേഷൻ, പുതുക്കൽ ഫീസ് എന്നിവയിൽ നിന്ന് നിശ്ചയദാർഢ്യമുള്ള ആളുകളെ ഒഴിവാക്കും. ടാക്സി നിരക്കുകളിലും ഡ്രൈവർ ലൈസൻസിംഗ് ഫീസുകളിലും 50% കുറവ് വരുത്തും .ഗതാഗത സംവിധാനം, പൊതു സൗകര്യങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ, പൊതു, സ്വകാര്യ നഗര ഇടങ്ങൾ എന്നിവ മെച്ചപ്പെടുത്തുന്നതിലൂടെ “ഫാമിലി ഫസ്റ്റ്” പ്രോഗ്രാമിനെ പിന്തുണയ്ക്കുന്നതിനായാണ് കുടുംബ മന്ത്രാലയവും ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയും (ആർടിഎ) പങ്കാളിത്ത കരാറിൽ ഒപ്പുവച്ചത് .



