കാസർകോട്ജില്ലയിലെ ഏറ്റവും പ്രായം കൂടിയ വോട്ടർ പനത്തടിയിലെ എങ്കപ്പനായിക്ക് വീട്ടിൽ വോട്ട് ചെയ്തു. 106 ആണ് എങ്കപ്പനായി കിൻ്റെ പ്രായം. കാഞ്ഞങ്ങാട് മണ്ഡലം വരണാധികാരിയായ ആർഡിഒ കെ ആർ മനോജ് പോളിംഗ് സംഘത്തോടൊപ്പം എത്തിയാണ് ആണ് വീട്ടിൽ വോട്ടിന് നേതൃത്വംനൽകിയത്. കാസർകോട് ജില്ലയിൽ വീട്ടിൽ വോട്ടിന്റെ ആദ്യദിവസം മഞ്ചേശ്വരം മണ്ഡലത്തിൽ 85ൽ കൂടുതൽ പ്രായമുള്ള 51 പേരും ഭിന്നശേഷി വിഭാഗങ്ങളിൽ പെട്ട 104 പേരും അടക്കം 155 പേരാണ് വീട്ടിൽ വോട്ട് ചെയ്തത്. കാസർകോട് മണ്ഡലത്തിൽ 85ൽ കൂടുതൽ പ്രായമുള്ള 71 പേരും ഭിന്നശേഷി വിഭാഗങ്ങളിൽ ഉൾപ്പെട്ട 138 പേരും ഉൾപ്പെടെ 209 പേരാണ് ആദ്യദിവസം വോട്ട് രേഖപ്പെടുത്തിയത്. ഉദുമയിൽ 85ൽ കൂടുതൽ പ്രായമുള്ള 146 പേരും ഭിന്നശേഷി വിഭാഗത്തിൽ ഉൾപ്പെട്ട 166 പേരും ആദ്യദിവസം വോട്ട് രേഖപ്പെടുത്തി ആകെ 312 പേരാണ് വീട്ടിൽ വോട്ട് ചെയ്തത്. കാഞ്ഞങ്ങാട് മണ്ഡലത്തിൽ 135 പേർ 85 വയസ്സിൽ കൂടുതലുള്ളവർ വോട്ട് രേഖപ്പെടുത്തി.ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട 116 പേർ അടക്കം 251 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. തൃക്കരിപ്പൂർ മണ്ഡലത്തിൽ ആറുപേരാണ് വോട്ട് രേഖപ്പെടുത്തിയത്. 85 കൂടുതൽ പ്രായമുള്ള 409 പേരും ഭിന്നശേഷി വിഭാഗങ്ങളിൽപ്പെട്ട 524 പേരും ഉൾപ്പെടെ ആകെ 933 പേരാണ് മാർച്ച് 30ന് വോട്ട് രേഖപ്പെടുത്തിയത്. ചൊവ്വാഴ്ചയും വീട്ടിൽ വോട്ട് തുടരുകയാണ്.
0 1 1 minute read



