Dubai: +971506749971, India: +919746311413, kmabbas@gmail.com

World

കാർ

സമ്മാനം

ഈദ്‌ ആഘോഷത്തിൽ 50,000ത്തിലധികം തോഴിലാളികൾ പങ്കെടുത്തു

ദുബൈ : മനസ്സുരുകി പ്രാർത്ഥിച്ചത് പ്രിയപ്പെട്ടവരെ ഒന്ന് വിളിക്കാൻ ഒരു ചെറിയ മൊബൈൽ ഫോണിന് വേണ്ടി. എന്നാൽ ദുബൈ നൽകിയത് പ്രതീക്ഷകൾക്കുമപ്പുറമുള്ള വലിയൊരു സമ്മാനം ; ഒരു പുത്തൻ കാർ! ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജി.ഡി.ആർ.എഫ്.എ) ദുബൈ , തൊഴിലാളികൾക്കായി ഒരുക്കിയ ഈദ് ആഘോഷ വേദിയിലാണ് ഹൃദയസ്പർശിയായ ഈ സംഭവം അരങ്ങേറിയത്.
ബംഗ്ലാദേശ് പൗരനായ മുഹമ്മദ് സബീറാണ് ഈ അപ്രതീക്ഷിത ഭാഗ്യത്തിന്റെ ഉടമ. വെറും 18 മാസങ്ങൾക്ക് മുൻപാണ് ഒരുപാട് സ്വപ്നങ്ങളുമായി സബീർ പ്രവാസിയായി ദുബായിൽ എത്തിയത്. ഇത്തവണത്തെ ജി.ഡി.ആർ.എഫ്.എയുടെ ഈദ് ആഘോഷങ്ങൾ വെർച്വൽ പ്ലാറ്റ്‌ഫോം വഴിയായിരുന്നു സംഘടിപ്പിച്ചിരുന്നത്. ‘ബ്ലൂ കണക്ട്’ എന്ന ആപ്പിലൂടെയാണ് സബീർ ഈ ഓൺലൈൻ ആഘോഷത്തിൽ പങ്കുചേർന്നത്.
ആഘോഷങ്ങളുടെ ഭാഗമായി തൊഴിലാളികൾക്കായി നിരവധി സമ്മാനങ്ങൾ അധികൃതർ ഒരുക്കിയിരുന്നു. നറുക്കെടുപ്പ് തുടങ്ങിയപ്പോൾ, തനിക്ക് എങ്ങനെയും ഒരു മൊബൈൽ ഫോൺ ലഭിക്കണേ എന്നായിരുന്നു സബീറിന്റെ പ്രാർത്ഥന. എന്നാൽ നറുക്കെടുപ്പ് പൂർത്തിയായപ്പോൾ സബീറിനെപ്പോലും അത്ഭുതപ്പെടുത്തിക്കൊണ്ട് പരിപാടിയുടെ മുഖ്യ ആകർഷണമായ ആ മെഗാ സമ്മാനം അവനെ തേടിയെത്തുകയായിരുന്നു.
വൈകുന്നേരത്തോടെ സമ്മാനവാർത്ത അറിഞ്ഞ സബീറിന് ആദ്യം അത് വിശ്വസിക്കാനായില്ല. പിന്നീട് നടന്ന സമ്മാനക്കൈമാറ്റ ചടങ്ങിൽ പുത്തൻ കാറിന്റെ താക്കോൽ ഏറ്റുവാങ്ങുമ്പോൾ ആ യുവാവ് വികാരധീനനായി. സന്തോഷം അലതല്ലിയ ആ നിമിഷങ്ങളിൽ സബീറിന്റെ കണ്ണുകൾ ഈറനണിഞ്ഞിരുന്നു. ഈദ് ദിനത്തിൽ ഒരു സാധാരണ തൊഴിലാളിയുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങൾക്കാണ് ദുബൈ സാക്ഷ്യംവഹിച്ചത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also
Close
Back to top button