13 സൈക്ലിംഗ് ട്രാക്കുകൾ പൂർത്തിയായി
ദുബൈ l ദുബൈയിൽ 13 സൈക്ലിംഗ് ട്രാക്കുകൾ പൂർത്തിയാക്കിയതായി ആർ ടി എ ചെയർമാൻ മതർ അൽ തായർ അറിയിച്ചു . 162 കിലോമീറ്റർ ദൈർഘ്യമുള്ള 15 ട്രാക്കുകൾ ഉൾക്കൊള്ളുന്ന ഒരു പദ്ധതിയുടെ ഭാഗമാണിത്.കോപ്പൻഹേഗൻ സൂചിക പ്രകാരം, സൈക്ലിംഗിനുള്ള മികച്ച 100 ആഗോള നഗരങ്ങളിൽ ദുബൈ ഇടം നേടിയിട്ടുണ്ട് . സൈക്ലിംഗ് അടിസ്ഥാന സൗകര്യങ്ങളിൽ സൈക്ലിസ്റ്റുകളുടെ സംതൃപ്തി 85% ആണ്. സൈക്ലിംഗ് ട്രാക്കുകളുടെ ആകെ നീളം 2024 ൽ 560 കിലോമീറ്ററിൽ നിന്ന് 2025 ൽ 636 കിലോമീറ്ററായി വർദ്ധിച്ചു. യാത്രകളുടെ എണ്ണം 2024 ൽ 4.6 കോടിയിൽ നിന്ന് 2025 ൽ 5.73 കോടിയായി ഉയർന്നു. സൈക്ലിംഗ് ശൃംഖല 2030 ആകുമ്പോഴേക്കും 1,000 കിലോമീറ്ററിലെത്തും. പുതിയ ട്രാക്കുകളിൽ അൽ ഖവാനീജ് മുതൽ അൽ മംസാർ ബീച്ച് വരെയും അൽ വർഖയിൽ നിന്ന് അൽ സ്വഹ്‌യ് അൽ സലാം വരെയും, ദുബൈ ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ മുതൽ ജുമൈറ വരെയുംഉൾപ്പെടും നിലവിലുള്ള ട്രാക്കുകളെ ബന്ധിപ്പിക്കുന്ന ഒരു സംയോജിത സൈക്ലിംഗ് ശൃംഖല ഈ പദ്ധതി നൽകുന്നു.
എമിറേറ്റിലെ ഏറ്റവും വലിയ കാൽനട, സൈക്ലിംഗ് പാലങ്ങളുടെ ഒരു പരമ്പര പൂർത്തിയാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. ഇത് അൽ ഖവാനീജ് ട്രാക്കിനെ അൽ മംസാർ ബീച്ചുമായി ബന്ധിപ്പിക്കുന്നു. ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിന് മുകളിലൂടെയുള്ള ഒരു പാലം, സൈഹ് അൽ സലാം ട്രാക്കിനെ അൽ വർഖയിലെയും അൽ ഖവാനീജിലെയും ട്രാക്കുകളുമായി ബന്ധിപ്പിക്കുന്ന ദുബൈ -അൽ ഐൻ റോഡിന് മുകളിലൂടെയുള്ള മറ്റൊരു പാലം, അൽ സുഫൂഹിലെയും ജുമൈറയിലെയും സൈക്ലിംഗ് ട്രാക്കുകളെ ഹിസ സ്ട്രീറ്റിലൂടെയുള്ള ട്രാക്കുമായി ബന്ധിപ്പിക്കുന്ന ശൈഖ് സായിദ് റോഡിന് മുകളിലൂടെയുള്ള ഒരു പാലം, ഹിസ സ്ട്രീറ്റിലൂടെയും മാൾ ഓഫ് ദി എമിറേറ്റ്‌സിലൂടെയും ദുബൈ ഹിൽസിനെ സൈക്ലിംഗ് ട്രാക്കുമായി ബന്ധിപ്പിക്കുന്ന അൽ ഖൈൽ റോഡിന് മുകളിലൂടെയുള്ള ഒരു പാലം എന്നിവയുമുണ്ട് . ഈ വർഷം രണ്ടാം പാദത്തിൽ എല്ലാ ട്രാക്കുകളും തുറക്കാൻ പദ്ധതിയിട്ടിട്ടുണ്ട്



