ദുബായ് വിമാനത്താവളങ്ങളിലെ സേവനങ്ങൾ മികച്ചത്
—–
ദുബായ്: മേഖലയിലെ സംഘർഷത്തിനിടയിലും ഈദ് അൽ ഫിത്തർ അവധിക്കാലത്ത് ദുബായ് എയർപോർട്ടിൽ
യാത്രകാർക്ക് നൽകുന്ന സേവനങ്ങൾ ഗംഭീരം . നടപടികൾ ഉന്നത ഉദ്യോഗസ്ഥ സംഘം വിലയിരുത്തി. ചെറിയ പെരുന്നാളിന്റെ ആദ്യദിനത്തിൽ ജി.ഡി.ആർ.എഫ്.എ ദുബായ് മേധാവി മുഹമ്മദ് അൽ മർറിയുടെ നേതൃത്വത്തിലുള്ള ഉന്നത സംഘമാണ് പരിശോധന നടത്തിയത്.
സന്ദർശനത്തിനിടെ വിമാനത്താവളങ്ങളിലെ ഡിജിറ്റൽ സംവിധാനങ്ങളുടെ കാര്യക്ഷമതയും യാത്രാ നടപടികളുടെ വേഗതയും വിലയിരുത്തി. ജി.ഡി.ആർ.എഫ്.എ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥരും സംഘത്തിൽ ഉണ്ടായിരുന്നു .
ദുബായുടെ ആഗോള നിലവാരത്തിന് അനുയോജ്യമായ രീതിയിൽ യാത്രക്കാർക്ക് വേഗത്തിലുള്ളതും തടസ്സങ്ങളില്ലാത്തതുമായ സേവനം ഉറപ്പാക്കുന്നതിൽ ജി.ഡി.ആർ.എഫ്.എ പ്രതിബദ്ധമാണെന്ന് മുഹമ്മദ് അൽ മർറി വ്യക്തമാക്കി. ഫീൽഡ് ടീമുകളുടെ സജ്ജീകരണവും വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനവും മികച്ച സേവനത്തിനുള്ള നിർണായക ഘടകങ്ങളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വിമാനത്താവളത്തിലെ പാസ്‌പോർട്ട് കൺട്രോൾ ഉദ്യോഗസ്ഥരെയും മറ്റ് ജീവനക്കാരെയും സന്ദർശിച്ച അദ്ദേഹം, അവരുടെ സമർപ്പണത്തിനും പ്രൊഫഷണലിസത്തിനും അഭിനന്ദനം രേഖപ്പെടുത്തി. ഉദ്യോഗസ്ഥർക്കും യാത്രക്കാർക്കും ഈദ് ആശംസകൾ നേർന്ന അദ്ദേഹം യാത്രക്കാരുടെ സൗകര്യത്തിനായി ജീവനക്കാർ നടത്തുന്ന പരിശ്രമങ്ങൾ പ്രശംസനീയമാണെന്ന് പറഞ്ഞു.
യാത്രാനുഭവം മെച്ചപ്പെടുത്തുന്നതിനായി ജി.ഡി.ആർ.എഫ്.എ നടത്തുന്ന നിരന്തര ഫീൽഡ് പരിശോധനകളുടെ ഭാഗമായാണ് ഈ സന്ദർശനം. ഈദ് ദിനത്തിലും വലിയ തോതിൽ യാത്രക്കാരാണ് ദുബായ് വിമാനത്താവളം ഉപയോഗിച്ചത്
—
0 18 1 minute read



