Dubai: +971506749971, India: +919746311413, kmabbas@gmail.com

Gulf

ബഹ്‌റൈൻ

സ്ഥിതി

മനാമ: സുരക്ഷിതത്വത്തിന്‍റെയും ആത്മവിശ്വാസത്തിന്‍റെയും സന്ദേശം ജനങ്ങൾക്ക് പകർന്ന് ബഹ്‌റൈൻ പ്രധാനമന്ത്രിയും കിരീടാവാകാശിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ. മനാമയിലെ ലുലു ഹൈപ്പർമാർക്കറ്റിലായിരുന്നു ജനങ്ങളെ ചേർത്ത് നിർത്തി കൊണ്ടുള്ള ഭരണാധികാരിയുടെ സന്ദർശനം. ഷോപ്പിംഗിന് എത്തിയ ജനങ്ങൾക്കിടയിലൂടെ ബഹ്‌റൈൻ പ്രധാനമന്ത്രി ലുലുവിലെ വിവിധ വിഭാഗങ്ങൾ സന്ദർശിച്ചു.
അവശ്യ വസ്തുക്കളുടെ മികച്ച ശേഖരം ലുലുവിൽ ലഭ്യമാണെന്ന് അദ്ദേഹം നേരിട്ട് കണ്ടറിഞ്ഞു. ഉപഭോക്താക്കളുമായി അദ്ദേഹം അടുത്ത് ഇടപഴകുകയും ഫോട്ടോകൾ എടുക്കുകയും ചെയ്‌തു. ലുലു ബഹ്‌റൈൻ ഡയറക്ടർ ജൂസർ രൂപാവാല അടക്കമുള്ള ലുലുവിലെ മുതിർന്ന ഉദ്യോഗസ്ഥരും അദ്ദേഹത്തെ അനുഗമിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also
Close
Back to top button