കുമ്പള Iദേശീയപാതയിൽ ആരിക്കാടിയിലെ അന്യായ ടോൾഗേറ്റിനെതിരെ ഐതിഹാസിക സമരം ഒടുവിൽ വിജയം കണ്ടു.ഇന്ന് കുറച്ച് പോലീസുകാരല്ലാതെ ചുങ്കക്കവാടത്തിൽ ജീവനക്കാർ ഹാജരായില്ല. ചുങ്കക്കവാടം അടച്ചുപൂട്ടിക്കൊണ്ടുള്ള,കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിലെ അണ്ടർ സെക്രട്ടറി ശന്തനു ഭട്ടാചാര്യയുടെ ഉത്തരവ് ജനപ്രതിനിധികൾക്കു ലഭിച്ചു.ഇടത് വലത് മുന്നണി ഒത്തൊരുമിച്ച് സമരം ചെയ്തത് കൊണ്ടുതന്നെയാണ് അധികാരികളുടെ കണ്ണു തുറന്നത്.മഞ്ചേശ്വരം മണ്ഡലത്തിലെ എ കെ എം അശ്‌റഫ് എം എൽ എ സമരത്തിന് നേതൃത്വം നൽകി.സി പി ഐ എം ഏരിയ സെക്രട്ടറി സി എ സുബൈർ,ജനപ്രതിനിധികളായ അശ്‌റഫ് കർളെ,അസീസ് കളത്തൂർ,വി പി അബ്ദുൽഖാദർ അടക്കം നിരവധി പേർ മുൻനിരയിൽ നിന്നു.രണ്ടോ മൂന്നോ തവണ ഇവർ അറസ്റ്റു വരിച്ചു.ഡിവൈഎഫ്ഐ,യൂത്ത് ലീഗ് രംഗത്തിറങ്ങിയതോടെ സമരം പുതിയ തലത്തിലെത്തി.ഒരു ദിവസം രാത്രി ടോൾ ഗേറ്റിനെതിരെ ഡി വൈ എഫ് ഐ , യൂത്ത് ലീഗ് പ്രകടനം അക്രമാസക്തമായിരുന്നു.ക്യാമറയും ചില്ല് കൂടും തകർന്നു . പോലീസ് 500 ഓളം പേർക്കെതിരെ കേസെടുത്തു . എന്നിട്ടും അവർ പിൻമാറിയില്ല .എകെഎം അശ്റഫ് നേതൃത്വം നൽകിയ പ്രക്ഷോഭം വിവിധ യുവജന സംഘടനകൾ ഏറ്റെടുത്തത് ആവേശകരമായി .ബുധനാഴ്ച കാസർകോട് ജില്ല കലക്ടർ വിളിച്ചു ചേർത്ത യോഗത്തിൽ ജില്ലയിലെ മറ്റു എംഎൽഎമാരായ,മുൻ മന്ത്രി ഇ.ചന്ദ്രശേഖരൻ,സി.പി.എം ജില്ല സെക്രട്ടറി എം.രാജഗോപാലൻ,സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം അഡ്വ സി.എച്ച്.കുഞ്ഞമ്പു,മുസ്‌ലിം ലീഗ് സംസ്ഥാന നിർവാഹക സമിതിയംഗം എൻ.എ. നെല്ലിക്കുന്ന് പങ്കെടുത്തു.അവരൊക്കെ ചുങ്കക്കവാടത്തെ ശക്തിയുക്തം എതിർത്തു.എന്നിട്ടും,ടോൾഗേറ്റ് വഴി കടന്നു പോയ,ഫാസ്ടാഗ് ഒട്ടിച്ചവരുടെ ബാലൻസിൽ നിന്ന് 85 രൂപ കുറഞ്ഞു കൊണ്ടിരുന്നു . ഇപ്പോൾ എല്ലാത്തിനും വിരാമമായി.ദേശീയ പാത വികസനത്തിൽ ഏറ്റവും പ്രയാസകരമായ ഭാഗം കാസർകോട്ടതെന്ന് വിലയിരുത്തപ്പെട്ടിട്ടുണ്ട് . നഗരത്തിലെ ഒറ്റത്തൂൺ പാലം വിസ്മയമായി.കരാറുകാരായ ഊരാളുങ്കൽ സൊസൈറ്റി പരമാവധി ശ്രമിച്ചിട്ടാണ് തലപ്പാടി ചെങ്കള റീച്ച് പണി പൂർത്തിയാക്കിയത്.ഇത് മുതലെടുത്ത് ദേശീയപാത അതോറിറ്റി ആരിക്കാടിയിൽ ധൃതിപിടിച്ച് ടോൾപ്ലാസ സ്ഥാപിക്കുകയായിരുന്നു.രണ്ടാമത്തെ റീച്ചിൻ്റെ പണി തീർന്നില്ലെന്നതായിരുന്നു ന്യായം.പെരിയയിൽ താമസിയാതെ,ചുങ്കക്കവാടം വരും. ജില്ലയിലെ ഈ രണ്ടാമത്തെ റീച്ചിൽ ചട്ടഞ്ചൽ ബേവിഞ്ച ഭാഗം, വലിയ രണ്ടു കുന്നുകൾക്കിടയിലൂടെ ചുരമിറങ്ങി പോകുന്ന രീതിയിലാണ്. ഇവിടെ ആറുവരി കടന്ന് പോകുന്നു.നിർമാണം മന്ദഗതിയിൽ.ഇതിന് ഒന്നാമത്തെ റീച്ചുകാർ എന്തുപിഴച്ചു?സമരം കൊടുമ്പിരിക്കൊണ്ടില്ലായിരുന്നെങ്കിൽ അന്യായ ടോൾപ്ലാസയെ ഈ പ്രദേശത്തുകാർ ദീർഘകാലം സഹിക്കേണ്ടി വന്നേനെ.കെ എം എ
0 6 1 minute read



