സ്ത്രീകൾക്ക് 40 ഗ്രാമും പുരുഷന്മാർക്ക് 20 ഗ്രാമും അനുവദനീയം
ദുബൈ :സ്ത്രീകൾക്ക് 40 ഗ്രാമും പുരുഷന്മാർക്ക് 20 ഗ്രാമും എന്ന പരിധിയിൽ ആഭരണങ്ങൾ നികുതിയില്ലാതെ നാട്ടിലേക്ക് കൊണ്ടുപോകാമെന്നു കേന്ദ്ര ബജറ്റിൽ നിർദേശമുണ്ടെന്നു മലബാർ ഗോൾഡ് & ഡയമണ്ട്സ് ഇന്റർനാഷണൽ ഓപ്പറേഷൻസ് എം ഡി ഷംലാൽ അഹ്‌മദ് അറിയിച്ചു .” ഇന്ത്യൻ പ്രവാസി സമൂഹത്തിന് ഇത് സ്വാഗതാർഹവും പ്രായോഗികവുമായ ഒരു നീക്കമാണ്. ആഭരണങ്ങളുടെ സാംസ്കാരിക പ്രാധാന്യം ഇത് അംഗീകരിക്കുന്നു. യാത്രക്കാർക്ക് നടപടിക്രമം ലളിതമാക്കുന്നു.പ്രവേശന സ്ഥലങ്ങളിൽ കൂടുതൽ വ്യക്തത നൽകുന്നു”അദ്ദേഹം പറഞ്ഞു
0 93 Less than a minute



