തിരുവനന്തപുരംIലോക കേരള സഭയ്ക്ക് പ്രൗഢ തുടക്കം.നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പൊതുസമ്മേളനം ഉത്‌ഘാടനം ചെയ്തു.സ്പീക്കർ എ എൻ ഷംഷീർ,മന്ത്രിമാരായ കെ രാജൻ,റോഷി അഗസ്റ്റിൻ,എ കെ ശശീന്ദ്രൻ,വി.ശിവൻ കുട്ടി,നോർക്ക വൈസ് ചെയർമാൻ എം എ യൂസുഫലി,ഡയറക്ടർ രവി പിള്ള,ഒ വി മുസ്തഫ,പി ശ്രീരാമകൃഷണൻ,അനുപമ ഐ എ എസ് തുടങ്ങിയവർ പങ്കെടുത്തു.ലോക കേരള സഭ ഒരു ജനാധിപത്യ വേദിയാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.മുമ്പ് പ്രവാസികൾക്ക് പരാതികൾ ഉന്നയിക്കാൻ വേദി ഉണ്ടായിരുന്നില്ല. ആവലാതികൾ കേൾക്കാൻ മന്ത്രിമാരെ യഥാവസരം ലഭിക്കുന്നു.സംസ്ഥാനത്തെ വിവിധ പ്രതിസന്ധികളിൽ അതിജീവിക്കാൻ പ്രവാസികൾ തയ്യാറായി.മുണ്ടക്കയം ചൂരൽമലയിലും ഈ സ്നേഹവായ്പ് കണ്ടു.ഈ സഭ മാതൃകയാക്കണമെന്ന് വിവിധ സംസ്ഥാനങ്ങളോട് കേന്ദ്ര ഭരണകൂടം ആവശ്യപ്പെട്ടിട്ടുണ്ട്.
0 30 Less than a minute



