Dubai: +971506749971, India: +919746311413, kmabbas@gmail.com

Gulf

ശൈഖ്

നഹ്യാൻ

ദുബൈ I വിദ്യാർത്ഥികളിൽ കേവലം അക്കാദമിക് മികവ് മാത്രമല്ല, സ്വഭാവശുദ്ധി, ഉത്തരവാദിത്തം, സഹിഷ്ണുത എന്നിവ വളർത്തേണ്ടതുണ്ടെന്ന് യു എ ഇ സഹവർത്തിത്വ,സഹിഷ്ണതാ മന്ത്രി ശൈഖ് നഹ്‌യാൻ ബിൻ മുബാറക് അൽ നഹ്‌യാൻ പറഞ്ഞു . പേസ് ഗ്രൂപ്പ് സിൽവിയോറ ആഘോഷത്തിൽ സംസാരിക്കുകയായിരുന്നു ശൈഖ് നഹ്‌യാൻ . ഇക്കാര്യത്തിൽ പേസ് ഗ്രൂപ്പ് കാണിക്കുന്ന താൽപര്യം അഭിനന്ദനാർഹമാണ് . പേസ് സ്കൂളുകൾ സഹിഷ്ണുതയുള്ള ആഗോള പൗരന്മാരെയാണ് സൃഷ്ടിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ദീർഘകാലമായി സ്ഥാപനത്തിൽ സേവനമനുഷ്ഠിക്കുന്ന 743 ജീവനക്കാരെ ചടങ്ങിൽ ആദരിച്ചു. 30, 20, 10, 5 വർഷം പൂർത്തിയാക്കിയവർക്ക് സ്വർണ്ണനാണയങ്ങളും സ്മാരക ചിഹ്നങ്ങളും സമ്മാനിച്ചു. 25 വർഷം പൂർത്തിയാക്കി ലോയൽറ്റി അവാർഡ് നേടിയവർക്ക് ശൈഖ് നഹ്യാൻ പ്രത്യേക അഭിനന്ദനങ്ങൾ അറിയിച്ചു.പേസ് ഗ്രൂപ്പ് സ്ഥാപകനും അന്തരിച്ച ചെയർമാനുമായ ഡോ. പി.എ. ഇബ്രാഹിം ഹാജിയുടെ ജീവിതയാത്രയും ദർശനങ്ങളും ഉൾക്കൊള്ളുന്ന ഡോക്യുമെൻ്ററി ചടങ്ങിൽ പ്രദർശിപ്പിച്ചു. തങ്ങളുടെ പിതാവിൻ്റെ ദർശനങ്ങൾ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് ഉത്തരവാദിത്തത്തോടെ മുന്നോട്ട് കൊണ്ടുപോകുമെന്നും പി ഇ ഇബ്രാഹിം ഹാജിയുടെ കുടുംബം വ്യക്തമാക്കി. 6,000-ത്തിലധികം പേർ പങ്കെടുത്ത ചടങ്ങിൽ പേസ് ഗ്രൂപ്പിൻ്റെ നേതൃത്വവും ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളും ഒത്തുചേർന്നു.പേസ് ഗ്രൂപ്പ് ബോർഡ് അംഗങ്ങളായ അബ്ദുൾ ലത്തീഫ് ഇബ്രാഹിം, ഷാഫി ഇബ്രാഹിം, അബ്ദുള്ള ഇബ്രാഹിം, അമീൻ ഇബ്രാഹിം, സൽമാൻ ഇബ്രാഹിം, സുബൈർ ഇബ്രാഹിം, ബിലാൽ ഇബ്രാഹിം, ആദിൽ ഇബ്രാഹിം എന്നിവരും ആസിഫ് മുഹമ്മദ്, മലയിൽ മൂസക്കോയ, അഹമ്മദ് കുട്ടി എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button