Dubai: +971506749971, India: +919746311413, kmabbas@gmail.com

Gulf

ആഫ്രിക്ക

സാഹിത്യം

ആഫ്രിക്കൻ സാഹിത്യോത്സവം തുടങ്ങി

ഷാർജ l സാൻസിബാർ പ്രഥമ വനിത മറിയം മിന്നിയുടെ സാന്നിധ്യത്തിൽ ഷാർജ ആഫ്രിക്കൻ സാഹിത്യോത്സവം ഷാർജ ബുക്ക് അതോറിറ്റി അധ്യക്ഷ ശൈഖ ബുദൂർ അൽ ഖാസിമി ഉദ്ഘാടനം ചെയ്തു . ഈ മാസം 18 വരെ നീണ്ടു നിൽക്കും . ഷാർജ ലൈഫ് ടൈം അച്ചീവ്മെന്റ് ഇൻ ലിറ്ററേച്ചർ അവാർഡ് സിറ്റ്സി ദംഗരെംബ്ഗയെക്ക് സമർപിച്ചു . യുഎഇ-ആഫ്രിക്ക ബന്ധങ്ങളുടെ ആഴത്തിന്റെ ജീവസുറ്റ പ്രകടനമാണ് ഈ ഉത്സവമെന്ന് ബുക്ക് അതോറിറ്റി സി ഇ ഒ അഹ്‌മദ് റഖദ് അൽ ആമിരി പറഞ്ഞു . ആഫ്രിക്കയുടെ കഥകൾ പുസ്തകങ്ങളിൽ എഴുതിയിരിക്കുന്നതിനുമപ്പുറമെന്ന് മറിയം മിന്നി അഭിപ്രായപ്പെട്ടു . അതിന്റെ ഭൂപ്രകൃതികൾ, കരകൗശല വസ്തുക്കൾ, പാട്ടുകൾ, ജനങ്ങളുടെ ജീവിതരീതി എന്നിവയാൽ നെയ്തെടുത്തതാണ് മിക്ക രചനകളും .സർഗ്ഗാത്മകത, ഐക്യദാർഢ്യം, ബന്ധങ്ങൾ ശക്തിപ്പെടുത്തൽ എന്നിവയിൽ കൂടുതൽ പ്രതിജ്ഞാബദ്ധതയുള്ള ഈ ഒത്തുചേരലിനെ നമുക്ക് ആഘോഷിക്കാം ”
ഷാർജ യൂണിവേഴ്‌സിറ്റി സിറ്റിയിലാണ് ‘ആഫ്രിക്കൻ വഴി’ എന്ന വിഷയത്തിൽ ഷാർജ ഫെസ്റ്റിവൽ ഓഫ് ആഫ്രിക്കൻ ലിറ്ററേച്ചറിന്റെ (എസ്‌എഫ്‌എ‌എൽ) രണ്ടാം പതിപ്പ്. അഞ്ച് ദിവസത്തെ ഫെസ്റ്റിവൽ സാൻസിബാറിന്റെ പ്രഥമ വനിതയും സാൻസിബാർ മൈഷ ബോറ ഫൗണ്ടേഷന്റെ ബോർഡ് ഓഫ് ട്രസ്റ്റീസിന്റെ സ്ഥാപകയും ചെയർപേഴ്‌സണുമായ മറിയം മിന്നിയുടെ സാന്നിധ്യത്തിലാണ് .
ഉദ്ഘാടന ചടങ്ങിൽ, പ്രശസ്ത സിംബാബ്‌വെ നോവലിസ്റ്റും ചലച്ചിത്ര നിർമ്മാതാവുമായ സിറ്റ്‌സി ദംഗാരെംബ്ഗയുടെ സാഹിത്യപരവും ബൗദ്ധികവുമായ യാത്രയ്ക്കും ആഫ്രിക്കൻ, ലോക സാഹിത്യത്തിനായുള്ള അവരുടെ ശ്രദ്ധേയമായ സംഭാവനയ്ക്കും അംഗീകാരമായി, എസ്‌എഫ്‌എ‌എല്ലിന്റെ ഷാർജ ലൈഫ് ടൈം അച്ചീവ്‌മെന്റ് ഇൻ ലിറ്ററേച്ചർ അവാർഡ് ശൈഖ ബുദൂർ അൽ ഖാസിമിയാണ് നൽകിയത് .
ദക്ഷിണാഫ്രിക്കയുടെ കായിക, കലാ, സാംസ്കാരിക മന്ത്രി ഗെയ്റ്റൺ മക്കെൻസി, നിരവധി മുതിർന്ന ഉദ്യോഗസ്ഥർ, ക്യൂബൻ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also
Close
Back to top button