കുമ്പള I ആരിക്കാടിയിലെ അന്യായ ടോൾഗേറ്റിനെതിരെയുള്ള സമരത്തിന് താത്കാലിക വിരാമം . എ കെ എം അശ്‌റഫ് എം എൽ എ അടക്കം നിരവധി പേരെ വ്യാഴം രാവിലെ അറസ്റ്റ് ചെയ്തു നീക്കി.സമരപ്പന്തൽ പൊളിച്ചു . തലേദിവസം രാത്രി ടോൾ ഗേറ്റിനെതിരെ ഡി വൈ എഫ് ഐ , യൂത്ത് ലീഗ് പ്രകടനം അക്രമാസക്തമായിരുന്നു.ക്യാമറയും ചില്ല് കൂടും തകർത്തു . പോലീസ് 500 ഓളം പേർക്കെതിരെ കേസെടുത്തു .
കാസർകോട് ജില്ലയിലെ കുമ്പള ആരിക്കാടിയിൽ ദേശീയ പാത അതോറിറ്റി അനധികൃതമായി ടോൾ പ്ലാസ സ്ഥാപിച്ച് ചുങ്കം പിരിവ് നടത്തുന്നതായി ആരോപിച്ച് സമരം ബുധനാഴ്ച രാത്രി പ്രക്ഷുബ്ധമായിരുന്നു . എകെഎം അശ്റഫ് നേതൃത്വം നൽകിയ പ്രക്ഷോഭം വിവിധ യുവജന സംഘടനകൾ ഏറ്റെടുത്തു .ബുധനാഴ്ച കാസർകോട് ജില്ല കലക്ടർ വിളിച്ചു ചേർത്ത യോഗത്തിൽ ജില്ലയിലെ മറ്റു എംഎൽഎമാരായ
മുൻ മന്ത്രി ഇ.ചന്ദ്രശേഖരൻ,സി.പി.എം ജില്ല സെക്രട്ടറി എം.രാജഗോപാലൻ,സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം അഡ്വ . സി.എച്ച്.കുഞ്ഞമ്പു,മുസ്‌ലിം ലീഗ് സംസ്ഥാന നിർവാഹക സമിതിയംഗം എൻ.എ. നെല്ലിക്കുന്ന് പങ്കെടുത്തു . തുടർപരിപാടികൾ
ഇന്ന് ആക്ഷൻ കമ്മിറ്റി തീരുമാനിക്കും.ടോൾഗേറ്റ് വഴി കടന്നു പോകുന്ന,ഫാസ്ടാഗ് ഒട്ടിച്ചവരുടെ ബാലൻസിൽ നിന്ന് 85 രൂപ കുറയുന്നു . 340 രൂപ കൊടുത്താൽ 20 കിലോമീറ്റർ ചുറ്റിലുമുള്ളവർക്ക് മാസപാസ്സ് കിട്ടും. ഇതിന് വേണ്ടി മൂന്ന് ഡോക്യുമെന്റ് കോപ്പികൾ പ്രിന്റ് ചെയ്ത് കയ്യിൽ കരുതേണ്ടതാണ്. ആർ സി യുടെ കോപ്പി , ആരുടെ പേരിലാണോ ഉള്ളത് അവരുടെ ആധാർ കാർഡ് കോപ്പി,വണ്ടിയുടെ ഫ്രണ്ട് ഭാഗത്തിന്റെ ഫുൾ ഫോട്ടോ എടുത്തതിന്റെ പ്രിന്റ് .കുറച്ചുപേർ പാസെടുത്തു.എന്നാൽ,വ്യാഴാഴ്ച രാവിലെ ടോൾഗേറ്റ് പ്രവർത്തിച്ചില്ല.മംഗലാപുരം ഭാഗത്തു നിന്നുള്ളവർ കാസർകോട്ടെത്താൻ ഏതാണ്ട് 200 രൂപയോളം ടോൾ നൽകേണ്ടി വരും.കാസർകോട് റീച്ച് കഴിഞ്ഞാൽ ദേശീയ പാത നിർമാണം പാതിവഴിയിലാണെന്നിരിക്കെ ഈചുങ്കം നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു
0 77 1 minute read



