Dubai: +971506749971, India: +919746311413, kmabbas@gmail.com

Gulf

സൈക്ലിങ്

പാസ്

ദുബൈ സൈക്ലിംഗ് പാസ്: യാത്രക്കാർക്ക് സ്വാഗത സ്മരണിക സ്റ്റിക്കർ വിതരണം ചെയ്തു

ദുബൈ:നഗരത്തിലെത്തുന്ന വിനോദസഞ്ചാരികളെയും സന്ദർശകരെയും ആരോഗ്യകരമായ ജീവിതശൈലിയിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് ദുബൈ എയർപോർട്ടിൽ ‘ദുബൈ സൈക്ലിംഗ് പാസ്’ സ്റ്റിക്കർ വിതരണം ആരംഭിച്ചു. ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് ആവിഷ്കരിച്ച പുതിയ പദ്ധതിയുടെ ഭാഗമായാണ് ദുബൈ ഇന്റർനാഷണൽ എയർപോർട്ടിലെത്തിയ യാത്രക്കാർക്ക് ക്യുആർ കോഡ് അടങ്ങിയ സ്വാഗത സ്മരണിക വിതരണം ചെയ്തത്
‘എയർപോർട്ടിൽ നിന്ന് ട്രാക്കിലേക്ക്’ എന്ന ആശയത്തെ മുൻനിർത്തിയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. വിനോദസഞ്ചാരത്തിനായി ദുബൈയിൽ എത്തുന്നത് മുതൽ തന്നെ സന്ദർശകരെ നഗരത്തിന്റെ കായിക സംസ്കാരവുമായി ബന്ധിപ്പിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. സ്റ്റിക്കറിലെ ക്യുആർ കോഡ് സ്കാൻ ചെയ്യുന്നതോടെ ‘ദുബൈ സൈക്ലിംഗ് പാസ്’ പദ്ധതിയുടെ പൂർണ്ണ വിവരങ്ങൾ യാത്രക്കാർക്ക് ലഭ്യമാകും. നഗരത്തിലെ അംഗീകൃത സൈക്ലിംഗ് ട്രാക്കുകൾ, സൈക്കിൾ വിപണ കേന്ദ്രങ്ങൾ, മറ്റ് നിർദ്ദേശങ്ങൾ എന്നിവയെല്ലാം ഇതിലൂടെ വിരൽത്തുമ്പിൽ ലഭിക്കും.ഇതുവഴി വിനോദസഞ്ചാരം വെറും കാഴ്ചകൾ കാണുന്നതിലുപരി, ശരീരചലനവും ആരോഗ്യം പ്രോത്സാഹിപ്പിക്കുന്ന അനുഭവവുമായിത്തീരുന്നു.
ദുബൈയുടെ ടൂറിസം കാഴ്ചപ്പാടിൽ ആരോഗ്യവും സജീവ ജീവിതശൈലിയും പ്രധാന ഘടകങ്ങളാണ്. ആഡംബര ഹോട്ടലുകളും ഷോപ്പിംഗ് കേന്ദ്രങ്ങളും മാത്രമല്ല, പ്രകൃതിയോട് ചേർന്ന തുറസ്സായ ഇടങ്ങൾ, സൈക്ലിംഗ് ട്രാക്കുകൾ, വാക്കിങ് പാതകൾ, എന്നിവയും ദുബൈയുടെ ആകർഷണങ്ങളായി മാറിക്കൊണ്ടിരിക്കുകയാണ്. ‘ദുബൈ സൈക്ലിംഗ് പാസ്’ ഈ കാഴ്ചപ്പാടിന്റെ പ്രായോഗിക രൂപമാണ്.
2026 ജനുവരി 10ന് നാദ് അൽ ഷിബ സൈക്ലിംഗ് ട്രാക്കിൽ ഉദ്ഘാടനം ചെയ്ത പദ്ധതിയിൽ, നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി ആദ്യഘട്ടത്തിൽ തെരഞ്ഞെടുത്ത ഒമ്പത് അംഗീകൃത സൈക്ലിംഗ് ട്രാക്കുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also
Close
Back to top button