Dubai: +971506749971, India: +919746311413, kmabbas@gmail.com

National

നിരാഹാരം

തുടങ്ങി

ദേശീയപാതയിൽ കാസർകോട് ആരിക്കാടിയിൽ അന്യായ ടോൾഗേറ്റിനെതിരെ മഞ്ചേശ്വരം എം എൽ എ, എ കെ എം അശ്റഫ് ചൊവ്വ രാവിലെ നിരാഹാരം ആരംഭിച്ചു.കാസർകോട് എം എൽ എ എൻ എ നെല്ലിക്കുന്ന് പങ്കെടുത്തു. സമരത്തിൻ്റെ രണ്ടാം ഘട്ടമാണിത്.അശ്‌റഫിൻ്റെ നേതൃത്വത്തിൽ തിങ്കൾ രാവിലെ ഉപരോധ സമരം നടത്തിയെങ്കിലും അധികൃതർ ചുങ്കപ്പിരിവുമായി മുന്നോട്ട് പോവുകയായിരുന്നു . പ്രക്ഷോഭം തുടരുമെന്ന് അശ്‌റഫ് അറിയിച്ചു . പരിസരവാസികൾക്കു പോലും ഇളവില്ലാതെയാണ് ചുങ്കം . ദിവസം ആയിരക്കണക്കിനാളുകൾ യാത്ര ചെയ്യുന്ന കാസർകോട് – മംഗലാപുരം റൂട്ടിൽ രണ്ട് സ്ഥലത്തു ചുങ്കം നൽകണം . കാഞ്ഞങ്ങാട് പെരിയക്കടുത്ത് നിശ്ചയിച്ചിരുന്ന ടോൾഗേറ്റാണ് ” താത്കാലിക”മായി ആരിക്കാടിയിൽ ഏർപ്പെടുത്തിയത് . ചുങ്കപ്പിരിവ് ആരംഭിച്ചതോടെ കുമ്പള പാലത്തിലും ആരിക്കാടിയിലും വാഹനങ്ങളുടെ നീണ്ട നിരയായി.രാവിലെ ഉപരോധ സമരം ദേശീയ പാതയിലെ ഗതാഗതം സ്തംഭിപ്പിച്ചു . കാസർകോട് ബ്ലോക്ക് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ അശ്റഫ് കർളെ,കുമ്പള പഞ്ചായത്ത് പ്രസി . അബ്ദുൽഖാദർ , ജില്ലാ പഞ്ചായത്തംഗം അസീസ് കളത്തൂർ തുടങ്ങിയവർ നേതൃത്വം നൽകി . നൂറ് കണക്കിനാളുകൾ പങ്കെടുത്തു .ഇവരെ പോലീസ് നീക്കം ചെയ്തു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also
Close
Back to top button