Dubai: +971506749971, India: +919746311413, kmabbas@gmail.com

Kerala

ഓർമ

70ലെ

കാസർകോട് വിദ്യാനഗർ കോളജ് നിൽക്കുന്നയിടത്തിന് മാവിൻ്റടി എന്ന് പേരുണ്ടായിരുന്നു .ഈ കോളജിൽ 1973ൽ ഡിഗ്രി പഠനം പൂർത്തിയാക്കി പിരിഞ്ഞു പോയവർ മാവിൻ്റടിയിൽ വീണ്ടും ഒത്തു കൂടിയപ്പോൾ ഒരാൾ പാടിയ പാട്ട് ഈ പുന:സമാഗമത്തിന് ഏറെ ഇണങ്ങി . ഓർമകൾ ഓടിക്കളിക്കുവാനെത്തുന്നു , മുറ്റത്തെ ചക്കര മാവിൻ ചുവട്ടിൽ … . വാർധക്യത്തിൻ്റെ അവശത യിലും അവർക്ക് ആവേശമായി ആ പാട്ട് . വ്യത്യസ്തമായൊരു പൂർവ വിദ്യാർഥി സംഗമമാണ് നടന്നത്. 30ലേറെ പേർ കാലയവനികയ്ക്കുള്ളിൽ മറഞ്ഞതിനെ അവർ ദുഃഖത്തോടെ ഓർത്തെടുത്തു . പൂർവ വിദ്യാർഥികളിലെ അഞ്ച് പേരെ കണ്ടെത്താൻ സംഘാടകർക്കു ഇനിയും കഴിഞ്ഞിട്ടില്ല . ആറ് വർഷമായി കൃത്യമായി ഓരോ വർഷവും അമ്പതിലേറെ വർഷം മുമ്പത്തെ ഓർമകളുമായി പ്രായത്തിൻ്റെ വെല്ലുവിളി നേരിട്ട് അവർ ഒത്തുചേരുന്നു.
കാസർകോട് ഗവൺമെൻ്റ് കോളേജിൽ നിന്നും 1973 ൽ ഡിഗ്രി പഠനം പൂർത്തിയാക്കിയവരുടെ സംഗമമാണ് ജനുവരി 11ന് ഞായറാഴ്ച കോളേജ് ഓഡിറ്റോറിയത്തിൽ നടന്നത് .
ദൂരസ്ഥലങ്ങളിൽ സ്ഥിരതാമസം ആക്കിയവരും ഈ സംഗമത്തിൽ പങ്കെടുക്കാനായി എത്തി .അക്കൂട്ടത്തിൽ പേരക്കുട്ടികളുമായി മക്കളുമുണ്ടായിരുന്നു . അന്ന് , ആകെ 146 പേരാണ് 1973 ൽ ഡിഗ്രി പഠനം പൂർത്തിയാക്കിയത്. അതിൽ 34 പേര് ഇപ്പോൾ ജീവിച്ചിരിപ്പില്ല. ഇനിയും 5 പേരുടെ വിവരം ലഭിക്കാനുണ്ട്. 107 പേരുടെ ഫോൺ നമ്പർ ഉണ്ട്.
2019 ഡിസംബർ 10 ന് കൺവീനർ രഘുനാഥ് സി.സി. ഒരു ചെറിയ വാട്സ്ആപ് ഗ്രൂപ്പിൽ നിന്നും തുടങ്ങിയ കൂട്ടായ്മയാണ്.
പഴയ കൂട്ടുകാരെ തേടി ഓടാൻ തുടങ്ങി. കരുണാകരൻ നായർ പ്രസിഡൻ്റ്, അരവിന്ദൻ എൻ. വി, മോഹനൻ നായർ കെ, വിജയൻ കെ, മോഹനൻ നമ്പ്യാർ കെ. എൻ, അബ്ദുൽ മജീദ്, സുബ്രമണ്യ ബി. എൻ, ഗോപാലൻ എം കെ, പ്രഭാകരൻ വി വി, സുകുമാരൻ നായർ കെ, വേണുഗോലൻ പി കെ, തുടങ്ങി പലരും സജീവമായി ശ്രമിച്ചതിൻ്റെ ഫലമായി കൂട്ടായ്മ നല്ല രീതിയിൽ മുന്നോട്ടു പോകുന്നു . കെ എം എ

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button