Dubai: +971506749971, India: +919746311413, kmabbas@gmail.com

Kerala

ശോഭ

നടനം

ബിരിയാണിയും ക്രിക്കറ്റും യോഗയും ഫിന്‍ലാന്‍ഡിലും ജനപ്രിയമായെന്ന് ഫിന്നിഷ് കൗണ്‍സല്‍ ജനറല്‍ എറിക് അഫ് ഹാള്‍സ്ട്രം

പെരുവനം രാജ്യാന്തര ഗ്രാമോത്സവം 4-ാം പതിപ്പ് സിനിമാതാരം ശോഭനയുടെ നൃത്തപരിപാടിയോടെ സമാപിച്ചു

തൃശൂര്‍: മൂന്നു ദിവസമായി ചേര്‍പ്പ് ശ്രീലകം ലൈഫ്‌ലോംഗ് ലേണിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്നുവന്ന പെരുവനം രാജ്യാന്തര ഗ്രാമോത്സവം (പിഐവിഎഫ്) 4-ാം പതിപ്പ് സമാപിച്ചു. പിഐവിഎഫും ഫിന്‍ലാന്‍ഡുമായുള്ള സാംസ്‌കാരിക കൈമാറ്റങ്ങള്‍ക്കുള്ള പദ്ധതി രൂപരേഖ സമാപനച്ചടങ്ങില്‍ ഫിന്നിഷ് കൗണ്‍സല്‍ ജനറല്‍ എറിക് അഫ് ഹാള്‍സ്ട്രം സ്വീകരിച്ചു. ഇന്ത്യയുടെ വര്‍ധിച്ചു വരുന്ന പ്രാധാന്യം കണക്കിലെടുത്താണ് 2022ല്‍ മുംബൈയില്‍ ഫിന്‍ലാന്‍ഡ് കോണ്‍സുലേറ്റ് തുറന്നതെന്നും അവിടുത്തെ ആദ്യ കൗണ്‍സല്‍ ജനറലായി പ്രവര്‍ത്തിക്കുന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫിന്‍ലാന്‍ഡില്‍ ഇപ്പോള്‍ 30,000ത്തിലേറെ ഇന്ത്യക്കാരുണ്ട്. ചെറിയ രാജ്യമായതുകൊണ്ട് അതൊരു വലിയ സംഖ്യയാണ്. അങ്ങനെ ബിരിയാണിയും ക്രിക്കറ്റും യോഗയും ഫിന്‍ലാന്‍ഡിലും ജനപ്രിയമായെന്ന്. എട്ടു തവണ തുടര്‍ച്ചയായി യുഎന്‍ ഹാപ്പിനെസ് ഇന്‍ഡെക്‌സില്‍ ലോകത്തെ ഏറ്റവും സന്തുഷ്ടരാജ്യമായി ഫിന്‍ലാന്‍ഡ്. വിദ്യാഭ്യാസത്തിനും ആരോഗ്യരക്ഷയ്ക്കും പൊതുചെലവ്, കുട്ടികള്‍ക്കും തൊഴിലില്ലാത്തവര്‍ക്കും അലവന്‍സ് തുടങ്ങിയവയിലൂടെയാണ് ഇതിന്റെ അടിസ്ഥാനം. ഫിന്നിഷ് ജനത ലജ്ജാലുക്കളും ധാരാളം പുഞ്ചിരിക്കുന്നവരുമാണ്. ഇന്ത്യയില്‍ നിന്ന് കുടുംബമൂല്യങ്ങളും ആത്മീയതയും പഠിക്കാനുണ്ടെന്നും ഫിന്‍ലാന്‍ഡ് തിരിച്ചറിയുന്നു. ചടങ്ങില്‍ എറിക് അഫ് ഹാള്‍സ്ട്രമിന് ശ്രീലകം മാനേജിംഗ് ട്രസ്റ്റി സി വി കൃഷ്ണന്‍ ഐവറി അവാര്‍ഡ് സമ്മാനിച്ചു. നാല് പതിപ്പിലൂടെ തൃശൂരിന്റെ സാംസ്‌കാരിക ഉത്സവമായി പിഐവിഎഫ് മാറിയെന്നും അത് പെരുവനത്തെ കേരളത്തിന്റെ സാംസ്‌കാരിക ഗ്രാമമാക്കിയെന്നും ചടങ്ങില്‍ സംസാരിച്ച സത്യന്‍ അന്തിക്കാട് പറഞ്ഞു. വൈദ്യരത്‌നം ഗ്രൂപ്പ് എംഡി അഷ്ടവൈദ്യന്‍ ഇ ടി നീലകണ്ഠന്‍ മൂസ്സ്, സര്‍വമംഗള ട്രസ്റ്റ് ചെയര്‍മാന്‍ ഡോ. അജയ്യകുമാര്‍, ഫെസ്റ്റിവല്‍ ഡയറക്ടര്‍ രാജീവ് മേനോന്‍, ഏഷ്യാനെറ്റ് ചാനല്‍ ഹെഡും എക്‌സിക്യൂട്ടിവ് ഡയറക്ടറുമായ കിഷന്‍ കുമാര്‍ എം എസ്, ഫെസ്റ്റിവല്‍ കണ്‍വീനര്‍ ദിനേഷ് പെരുവനം, ട്രസ്റ്റി വേണുഗോപാല മേനോന്‍ എം. ഡി, പ്രോഗ്രാം ഡയറക്ടര്‍ ശ്രീജ നടുവം തുടങ്ങിയവരും സമാപനച്ചടങ്ങില്‍ പങ്കെടുത്തു. ഡോ അജയ്യകുമാര്‍ രചിച്ച സക്‌സസ് 369, ബിസിനസ് ഗീത 3.0, പ്രൊഫ. കൃഷ്ണന്‍ സി വി കൃഷ്ണന്‍ രചിച്ച എ പാത് വേ ഫോര്‍ എ ബ്രൈറ്റ് ഫ്യൂച്വര്‍ എന്നീ പുസ്തകങ്ങളും സമാപനച്ചടങ്ങില്‍ പ്രകാശിപ്പിച്ചു.

സമാപന ദിനമായ ഇന്നലെ നോവലിസ്റ്റ് ഇ. സന്തോഷ്‌കുമാറും സൂരജ് രാജേഷ് ചേലാട്ടും പങ്കെടുത്ത സാഹിത്യം കാലത്തിന്റെ കവാടം, ദൂരദര്‍ശന്‍ ഡയറക്ടര്‍ ജനറല്‍ കെ. സതീഷ് നമ്പൂതിരിപ്പാട്, മാധ്യമ പ്രവര്‍ത്തകയായ സുജയ പാര്‍വതി എന്നിവര്‍ പങ്കെടുത്ത വാക്ക്, വാദം, വാഗ്വാദം പത്മരാജന്റെ ഭാര്യ രാധാലക്ഷ്മി പത്മരാജന്‍, മകന്‍ പി. അനന്തപത്മനാഭന്‍, മകള്‍ മാധവിക്കുട്ടി, സിനിമാതാരം ബാബു നമ്പൂതിരി, ഉണ്ണി മേനോന്‍ എന്നിവര്‍ പങ്കെടുത്ത പത്മരാജന്‍ അനുസ്മരണം,. കിഷന്‍ കുമാര്‍ എം.എസും ചലച്ചിത്ര സംവിധായകന്‍ തരുണ്‍ മൂര്‍ത്തിയും പങ്കെടുത്ത ‘തുടരും’, നോവലിസ്റ്റുകളായ അഷ്ടമൂര്‍ത്തി, വി. ജെ. ജെയിംസ്, ജിസ ജോസ് എന്നിവര്‍ പങ്കെടുത്ത ആവിഷ്‌കാരത്തിലെ അല്‍ഗോരിതങ്ങള്‍, മണപ്പുറം ഗ്രൂപ്പ് എംഡിയും സിഇഒയുമായ വി.പി. നന്ദകുമാര്‍, എമിര്‍കോം സി.ഇ.ഒ ഡോ. അജയ്യകുമാര്‍, യോഗക്ഷേമം ലോണ്‍സ് എംഡിയും സിഇഒയുമായ ഐ ഉണ്ണിക്കൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്ത കടപ്പുറം കടലിനപ്പുറം എന്നീ സെഷനുകള്‍ നടന്നു. തുടര്‍ന്ന് സിനിമാതാരം ശോഭനയും സംഘവത്തിന്റേയും നൃത്തപരിപാടിയും അരങ്ങേറി. പിഐവിഎഫിന്റെ അഞ്ചാം പതിപ്പ് 2027 ജനുവരി 8, 9, 10 തീയതികളില്‍ നടക്കുമെന്ന് ദിനേഷ് പെരുവനം അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also
Close
Back to top button