Dubai: +971506749971, India: +919746311413, kmabbas@gmail.com

Kerala

പെരുവനം

മേള

തൃശ്ശൂർ പെരുവനം രാജ്യാന്തര ഗ്രാമോത്സവം അരങ്ങു തകർക്കുകയാണ് . അബൂദബിയിൽ സംരംഭകനായ ഡോ. അജയ്യകുമാർ,സാംസ്കാരിക പ്രവർത്തകനായ രാജീവ് മേനോൻ ,ഷാർജ ഒയാസിസ് എം ഡി വേണുഗോപാൽ മേനോൻ തുടങ്ങിയവരാണ് നേതൃത്വം നൽകുന്നത് . ക്ഷേത്രകലകളുടെ ഈറ്റില്ലമായ പെരുവനത്ത് ആധുനിക കലാ, സാംസ്കാരിക സമൃദ്ധി വിളിച്ചോതിക്കൊണ്ടാണ് മൂന്ന് ദിവസത്തെ ഉത്സവം . വിവിധ മേഖലകളിലെ പ്രമുഖർ അണി നിരന്നു .
ഉദ്ഘാടനച്ചടങ്ങില്‍ ശ്രീകുമാരന്‍ തമ്പി, കലാമണ്ഡലം ഗോപി, ഫെസ്റ്റിവല്‍ ക്യുറേറ്റര്‍ ടി ഡി രാമകൃഷ്ണന്‍, പെരുവനം കുട്ടന്‍മാരാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 3 ദിവസമായി നടക്കുന്ന സെഷനുകളില്‍ എ എ റഹിം എംപി, ഫിന്‍ലാന്‍ഡ് കൗണ്‍സല്‍ ജനറല്‍ എറിക് അഫ് ഹാള്‍സ്ട്രം, സത്യന്‍ അന്തിക്കാട്, സിനിമാതാരം ശോഭന, വൈശാഖന്‍, വി പി നന്ദകുമാര്‍, അഷ്ടമൂര്‍്ത്തി, ജി ആര്‍ ഇന്ദുഗോപന്‍, രാധാലക്ഷ്മി പത്മരാജന്‍, തരുണ്‍ മൂര്‍ത്തി തുടങ്ങി 50ഓളം പേര്‍ . കലയും സാഹിത്യവും സാമൂഹിക സംവാദങ്ങളും സംഗമിക്കുന്ന പെരുവനം രാജ്യാന്തര ഗ്രാമോത്സവം 4-ാം പതിപ്പ് ചേര്‍പ്പ് ശ്രീലകം ലൈഫ്‌ലോംഗ് ലേണിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് .
വൈദ്യരത്‌നം ഗ്രൂപ്പ് എംഡി അഷ്ടവൈദ്യന്‍ ഇ ടി നീലകണ്ഠന്‍ മൂസ്സ്, ശ്രീലകം മാനേജിംഗ് ട്രസ്റ്റിയും ന്യൂയോര്‍ക്ക് സ്റ്റോണി ബ്രൂക്ക് യൂണിവേഴ്സിറ്റി റിട്ട. പ്രൊഫസറുമായ സി വി കൃഷ്ണന്‍, സര്‍വമംഗള ട്രസ്റ്റ് ചെയര്‍മാന്‍ ഡോ. അജയ്യകുമാര്‍, ഫെസ്റ്റിവല്‍ ഡയറക്ടര്‍ രാജീവ് മേനോന്‍, ഫെസ്റ്റിവല്‍ കണ്‍വീനര്‍ ദിനേഷ് പെരുവനം, ട്രസ്റ്റി വേണുഗോപാല മേനോന്‍ എം. ഡി, ഫെസ്റ്റിവല്‍ ക്യൂറേറ്റര്‍ ടി ഡി രാമകൃഷ്ണന്‍, പെരുവനം കുട്ടന്‍മാരാര്‍ തുടങ്ങിയവര്‍ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തു. നാലാമത് ഐവറി പുരസ്‌കാരം ശ്രീകുമാരന്‍ തമ്പിക്ക് പത്മശ്രീ കലാമണ്ഡലം ഗോപിയാശാന്‍ സമ്മാനിച്ചു. തുടര്‍ന്ന ലോകപ്രശസ്ത നര്‍ത്തകന്‍ പാര്‍ശ്വനാഥ് ഉപാധ്യായ അവതരിപ്പിച്ച ‘അനുഗതി’ എന്ന നൃത്തശില്‍പവും അരങ്ങേറി.
പുതിയ കാലം പുതിയ ലോകം എന്നതാണ് ഈ വര്‍ഷത്തെ പെരുവനം രാജ്യാന്തര ഗ്രാമോത്സവത്തിന്റെ ഇതിവൃത്തം. 3 ദിവസമായി നടക്കുന്ന സെഷനുകളില്‍ എ എ റഹിം എംപി, ഫിന്‍ലാന്‍ഡ് കൗണ്‍സല്‍ ജനറല്‍ എറിക് അഫ് ഹാള്‍സ്ട്രം, സത്യന്‍ അന്തിക്കാട്, സിനിമാതാരം ശോഭന, വൈശാഖന്‍, വി പി നന്ദകുമാര്‍, അഷ്ടമൂര്‍്ത്തി, ജി ആര്‍ ഇന്ദുഗോപന്‍, രാധാലക്ഷ്മി പത്മരാജന്‍, തരുണ്‍ മൂര്‍ത്തി തുടങ്ങി 50ഓളം പേര്‍ പങ്കെടുക്കുന്നുണ്ട്.
രണ്ടാം ദിനത്തിൽ വി.കെ.എന്‍ രചനകളിലെ കാലസങ്കല്‍പ്പത്തെക്കുറിച്ച് നോവലിസ്റ്റ് കെ. രഘുനാഥനും വികെഎന്നിന്റെ മകള്‍ രഞ്ജന കൃഷ്ണകുമാറും സംസാരിച്ചു . മുന്‍ എം എല്‍എ കെ. എസ് ശബരിനാഥന്‍, രാജ്യസഭാ അംഗം എ.എ. റഹിം, രക്ഷ്ട്രീയ വക്താവായ ശങ്കു ടി. ദാസ്, സി.ഇഒ ലൈഫോളജി പ്രവീണ്‍ പരമേശ്വരന്‍ എന്നിവരുടെ രാഷ്ട്രീയ സംവാദം ശ്രദ്ധേയമായി . ഉച്ചയ്ക്ക് ശേഷം വൈശാഖന്റെ പ്രഭാഷണവും, കവര്‍പേജ് ഡിസൈനര്‍ സുജിത്ത് ചന്ദ്രന്‍, രേഖാചിത്രകാരന്‍ മോഹന്‍ദാസ് എം, കവി ശ്രീജ നടുവം എന്നിവര്‍ പങ്കെടുക്കുന്ന പുസ്തക കവര്‍ ഡിസൈനിംഗിനെക്കുറിച്ചുള്ള സെഷനും ഉണ്ടായി . വൈകിട്ട് 3-ന് കലാസംവിധാകനും ഗവേഷകനുമായ വേണുജി, നങ്ങ്യാര്‍കൂത്ത് കലാകാരി കപില വേണു, ഡോക്യൂമെന്ററി സംവിധായകന്‍ രാമചന്ദ്രന്‍ കേളി എന്നിവര്‍ പങ്കെടുത്ത കാണെക്കാണെ ശ്രദ്ധേയമായി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also
Close
Back to top button