കൊച്ചി:ഇന്ത്യൻ സാംസ്കാരിക വൈവിധ്യം നിറഞ്ഞാടിയ കൾചറൽ കോൺഗ്രസിന് പ്രൗഡ സമാപനം . ദർബാർ ഹാൾ മൈതാനത്ത് സിതാര കൃഷ്ണകുമാറിൻ്റെ ഗംഭീര സംഗീത നിശയോടെയായിരുന്നു സമാപനം . തൊട്ടു മുമ്പ് സമാപന സമ്മേളനം നടൻ മമ്മൂട്ടി ഉദ്ഘാടനം ചെയ്തു . മന്ത്രിമാരായ സജി ചെറിയാൻ , പി രാജീവ് കലാരംഗത്തെ പ്രമുഖർ പങ്കെടുത്തു . ഉച്ചയ്ക്ക് , മൺമറഞ്ഞ എഴുത്തുകാരുടെ കൃതികൾ അനന്തരാകാശികൾ വായിക്കുന്ന ചടങ്ങിൽ ഒ എൻ വിയുടെ കവിത മകൻ രാജീവ് ചൊല്ലി . പുസ്തക മേള , കരകൗശല പ്രദർശനം , അഭിമുഖങ്ങൾ തുടങ്ങി നിരവധി പരിപാടികൾ നടന്നു .
0 35 Less than a minute



