Dubai: +971506749971, India: +919746311413, kmabbas@gmail.com

Gulf

സ്വാഗതം

ബഹ്‌റൈൻ

ബഹ്‌റൈൻ ദേശീയ ദിനം: ദുബൈയിൽ യാത്രക്കാർക്ക് ഊഷ്മള സ്വീകരണം
ദുബൈ : സഹോദര രാഷ്ട്രമായ ബഹ്‌റൈൻ രാജ്യത്തിന്റെ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി, ദുബൈ വിമാനത്താവളത്തിലെത്തിയ ബഹ്‌റൈൻ യാത്രക്കാർക്ക് ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് ) ഊഷ്മളമായ വരവേൽപ്പ് നൽകി. ബഹ്‌റൈനോടുള്ള സ്‌നേഹത്തിന്റെയും ഐക്യദാർഢ്യത്തിന്റെയും പ്രതീകമായി “ബഹ്‌റൈൻ; ഹൃദയത്തിലും കണ്ണിലും” എന്ന സന്ദേശം രേഖപ്പെടുത്തിയ പ്രത്യേക പാസ്‌പോർട്ട് സ്റ്റാമ്പ് പതിച്ചാണ് യാത്രക്കാരെ സ്വീകരിച്ചത് . രണ്ട് രാജ്യങ്ങളിലെയും ജനങ്ങൾ തമ്മിലുള്ള സ്‌നേഹവും പരസ്പര ബഹുമാനവും കൂടുതൽ ഊട്ടിയുറപ്പിക്കുന്നതിനുള്ള ശ്രമമായാണ് ഈ പരിപാടി സംഘടിപ്പിച്ചത്.ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ദുബൈ വിമാനത്താവളത്തിൽ വിപുലമായ ക്രമീകരണങ്ങൾ ഒരുക്കിയിരുന്നു.പാസ്‌പോർട്ട് നിയന്ത്രണ കൗണ്ടറുകളിൽ ബഹ്‌റൈൻ പതാകകൾ പ്രദർശിപ്പിക്കുകയും, മുൻനിര ഉദ്യോഗസ്ഥർ ദേശീയ പതാകയുടെ നിറങ്ങളിലുള്ള സ്‌കാർഫുകൾ ധരിച്ച് സേവനം നൽകുകയും ചെയ്തു.യാത്രക്കാർക്കായി പ്രത്യേക ലെയിനുകളും സജ്ജമാക്കി.
ജിഡിആർഎഫ്എയുടെ മാസ്‌കോട്ടുകളായ ‘സാലമും, ‘സലാമ’യും യാത്രക്കാരെ സ്വാഗതം ചെയ്യാൻ എത്തിയപ്പോൾ, സ്മാർട്ട് ഗേറ്റുകൾ ബഹ്‌റൈൻ പതാകയുടെ നിറങ്ങളിൽദീപാലങ്കൃതമായി. ഇതോടൊപ്പം, യാത്രക്കാർക്ക് സ്നേഹസമ്മാനങ്ങളും വിതരണം ചെയ്‌തു.
ബഹ്‌റൈൻ ദേശീയ ദിനത്തിൽ സഹോദരരാജ്യത്തിന്റെ സന്തോഷത്തിൽ പങ്കുചേരുന്നതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്. സാഹോദര്യത്തിലും പരസ്പര ധാരണയിലും സംയുക്ത പ്രവർത്തനത്തിലും അധിഷ്ഠിതമായ യുഎഇ–ബഹ്‌റൈൻ ബന്ധം സഹകരണത്തിന്റെ ഉത്തമ മാതൃകയാണെന്ന് ജി ഡി ആർ എഫ് എ മേധാവി ലഫ്: ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മർറി പറഞ്ഞു.
ബഹ്‌റൈൻ ദേശീയ ദിനാഘോഷങ്ങൾ ദുബൈ വിമാനത്താവളങ്ങളിൽ യാത്രാനുഭവത്തെ കൂടുതൽ സ്മരണീയമാക്കുകയും, യുഎഇ–ബഹ്‌റൈൻ ബന്ധങ്ങളുടെ ഊഷ്മളത ലോകത്തിന് മുന്നിൽ വീണ്ടും ഉറപ്പിക്കുന്ന തരത്തിലായിരുന്നു ദുബൈ എയർപോർട്ടിലെ ആഘോഷ പരിപാടികൾ നടന്നത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also
Close
Back to top button