Dubai: +971506749971, India: +919746311413, kmabbas@gmail.com

Health

ലേക്

ഷോർ

എറണാകുളം : അർബുദ ചികിത്സക്കുള്ള ആഗോള കേന്ദ്രമായി ലേക് ഷോർ ആശുപത്രിയെ മാറ്റുകയാണ് ചെയർമാൻ ഡോ. ഷംഷീർ വയലിലിൻ്റെ ലക്ഷ്യമെന്ന് മാനേജിംഗ് ഡയറക്ടർ എസ് കെ അബ്ദുല്ല . ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് രോഗികൾ എത്തിക്കൊണ്ടിരിക്കുന്നു . അതിനനുസൃതമായി ആധുനിക സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട് . ലോക പ്രശസ്തരായ ഡോ. ഗംഗാധരൻ , ഡോ. മോനി അബ്രഹാം തുടങ്ങിയവർ സേവനമനുഷ്ഠിക്കുന്നു . ആധുനിക ചികിത്സാ രീതികൾ അവലംബിക്കുന്നുണ്ട് – എസ് കെ പറഞ്ഞു . അർബുദം വരാതിരിക്കാനുള്ള പരീക്ഷണങ്ങളിൽ ശാസ്ത്രലോകം വിജയിച്ചിട്ടുണ്ടെന്ന് നെക്ക് ആൻഡ് ഹെഡ് ഓങ്കോളജി വിദഗ്‌ധൻ ഡോ.മോനി അബ്രഹാം ചൂണ്ടിക്കാട്ടി . ആധുനിക ചികിത്സാ രീതികളായ ഇമ്യൂണോ തെറാപ്പി , കാർ ടി സെൽ തെറാപ്പി തുടങ്ങിയവ കേരളത്തിലും ലഭ്യമായത് പലർക്കും പ്രതീക്ഷ നൽകുന്നു – ഡോ. വിശദീകരിച്ചു .

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also
Close
Back to top button