ഇന്നൊവേഷൻ സെൻ്റർ ആരംഭിച്ചു
ദുബൈ I യു എ ഇ യിൽ ബിൽഡിങ് മെറ്റീരിയൽ രംഗത്തുള്ള ഫൈൻ ടൂൾസിന്റെ ഇന്നൊവേഷൻ സെന്റർ ദുബൈയിൽ ആരംഭിച്ചു.
യു എ ഇ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച്
ദുബൈ ഇൻവെസ്റ്റ്മെന്റ് പാർക്കിലെ ഹെഡ് ക്വർട്ടേഴ്സിലാണ് ഇന്നൊവേഷൻ സെന്റർ പ്രവർത്തനമാരംഭിച്ചത്.
ഫൈൻ ടൂൾസിന്റെ 25-ാം വാർഷികവും
54-ാം യുഎഇ നാഷണൽ ഡേയും ആഘോഷിച്ചു. മാതൃസ്ഥാപനമായ മരക്കാർ ഹോൾഡിങ്സിന്റെ
പുതിയ കോർപ്പറേറ്റ് ലോഗോ ചടങ്ങിൽ അനാവരണം ചെയ്തു.
ഫൈൻ ടൂൾസിന്റെ മൊബൈൽ ആപ്പിന്റെ സോഫ്റ്റ്-ലോഞ്ചും ഇതോടൊപ്പം നടന്നു.
ഉപകരണങ്ങളുടെ ബ്രൗസിംഗ്, ഓർഡറിംഗ്, വാങ്ങൽ പ്രക്രിയ എന്നിവ കൂടുതൽ സുഗമമാക്കുക
എന്നതാണ് ഈ ഡിജിറ്റൽ പ്ലാറ്റ്ഫോമിന്റെ ലക്ഷ്യമെന്നു കമ്പനി അധികൃതർ അറിയിച്ചു.
ചടങ്ങിൽ ഫൈൻ ടൂൾസ് ഉടമകളായ വി കെ ശംസുദ്ധീൻ , വി കെ അബ്ദുൽ ഗഫൂർ ,
വി കെ അബ്ദുൽ സലാം , റീജൻസി ഗ്രൂപ്പ് ചെയർമാൻ ശംസുദ്ധീൻ ബിൻ മുഹിയിദ്ധീൻ ,
ബിൽഡിംഗ് മെറ്റീരിയൽ ഗ്രൂപ്പ് ചെയർമാൻ ഡോക്ടർ മുസ്തഫ സാസ എന്നിവർ പങ്കെടുത്തു.
പുതിയ ഇന്നൊവേഷൻ സെന്ററും ഡിജിറ്റൽ റോഡ്മാപ്പും കമ്പനിയുടെ അടുത്ത അധ്യായം രൂപപ്പെടുത്തുന്നതിൽ നിർണായകമാണെന്ന്
ഫൈൻ ടൂൾസ് അധികൃതർ എന്നിവർ പറഞ്ഞു.
0 17 Less than a minute



