Dubai: +971506749971, India: +919746311413, kmabbas@gmail.com

Kerala

മാറ്റി

കലക്ടർ

കാസർകോട്ജി!ല്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടർ കെ ഇമ്പശേഖറിന്റെ നേതൃത്വത്തിൽ കാസർഗോഡ് കളക്ടറേറ്റിലെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻറെ വെയർഹൗസ് തുറന്ന് തദ്ദേശസ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിനുള്ള ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ ഉൾപ്പെടെയുള്ള പോളിംഗ് സാമഗ്രികൾ സ്ട്രോങ്ങ് റൂമുകളിലേക്ക് മാറ്റി തുടങ്ങി .വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് വെയർഹൗസ് തുറന്നത്. ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ ഗോപകുമാർ ഇവിഎം നോഡൽ ഓഫീസർ ഡെപ്യൂട്ടി കളക്ടർ ലിപു എസ് ലോറൻസ്, ഇലക്ഷൻ ജൂനിയർ സൂപ്രണ്ട് രാജീവ്, തദ്ദേശസ്വയംഭരണ സ്ഥാപന ഡെപ്യൂട്ടി ഡയറക്ടർ കെ വി ഹരിദാസ്, ഇലക്ട്രൽ രജിസ്റ്റർ ഓഫീസർമാർ പഞ്ചായത്ത് ബ്ലോക്ക് മുൻസിപ്പൽ സെക്രട്ടറിമാർ വിവിധ നിയോജക മണ്ഡലങ്ങളിലെ വരണാധികാരികൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു
പോലീസ് കാവലിലാണ് തുറന്നത്.

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് 2025; വോട്ടെണ്ണൽ കേന്ദ്രങ്ങൾ

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ കേന്ദ്രങ്ങൾ (കുമ്പള, മൊഗ്രാൽ പുത്തൂർ, മധൂർ, ചെമ്മനാട്, ചെങ്കള, ബദിയടുക്ക) ഗവൺമെൻ്റ് കോളേജ് കാസര്‌കോട്, വിദ്യാനഗര് കിഴക്ക് പടിഞ്ഞാറായുള്ള പ്രധാന കെട്ടിടത്തിൻ്റെ താഴെ നില, മറ്റ് അനുബന്ധം കെട്ടിടങ്ങൾ എന്നിവ വോട്ടെണ്ണൽ കേന്ദ്രങ്ങളാണ്. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിൻ്റെ കീഴിലുള്ള ഗ്രാമപഞ്ചായത്തുകൾക്ക് (അജാനൂർ, മടിക്കൈ, പള്ളിക്കര, പുല്ലൂർ പെരിയ, ഉദുമ) കാഞ്ഞങ്ങാട് ദുർഗ ഹയർസെക്കൻ്ററി സ്‌കൂളും കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിൻ്റെ കീഴിൽ വരുന്ന ഗ്രാമപഞ്ചായത്തുകൾക്ക് (കുമ്പഡാജെ, ബെള്ളൂർ, ദേലംപാടി, കാറഡുക്ക, മുളിയാർ, കുറ്റിക്കോൽ, ബേഡഡുക്ക) ബി.എ.ആർ. ഹയർസെക്കൻ്ററി സ്കൂൾ ബോവിക്കാനവും മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിൻ്റെ കീഴിൽ വരുന്ന ഗ്രാമപഞ്ചായത്തുകൾക്ക് (മംഗല്‌പാടി, വോർക്കാടി, പുത്തിഗെ, മീഞ്ച, മഞ്ചേശ്വരം, പൈവളികെ, എൻമകജെ) ജി.എച്ച്.എസ്.എസ് കുമ്പളയും നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിൻ്റെ കീഴിൽ വരുന്ന ഗ്രാമപഞ്ചായത്തുകൾക്ക് (കയ്യൂർ ചീമേനി, പിലിക്കോട്, ചെറുവത്തൂർ, തൃക്കരിപ്പൂർ, പടന്ന, വലിയപറമ്പ) നെഹ്‌റു ആർട്‌സ് ആൻഡ് സയൻസ് കോളേജ് പടന്നക്കാടും പരപ്പ ബ്ലോക്ക് പഞ്ചായത്തിൻ്റെ കീഴിൽ് കേന്ദ്രങ്ങളാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also
Close
Back to top button