ഫെരാരി അലങ്കരിച്ച് ശഫീഖ് അബ്ദുർറഹ്മാൻ
റാസ് അൽ ഖൈമ I യു എ ഇ ദേശീയ ദിനാഘോഷം പൊലിപ്പിക്കാൻ കോഴിക്കോട് സ്വദേശി ശഫീഖ് അബ്ദുർറഹ്മാൻ ഇത്തവണ രംഗത്തിറക്കിയത് യു എ ഇ ഭരണാധികാരികളുടെ ചിത്രങ്ങൾ ആലേഖനം ചെയ്ത ഫെരാരി കാർ.ലോകത്ത് ആദ്യമായാണ് ഫെരാരി ഫോർ ഡോർ കാർ ഇറക്കുന്നതെന്നും അതിനെ അലങ്കരിച്ചു ഈ പോറ്റമ്മ രാജ്യത്തോടുള്ള നന്ദി അറിയിക്കുകയാണെന്നും ശഫീഖ് പറഞ്ഞു . റിയൽ എസ്റ്റേറ്റ് രംഗത്തെ പ്രമുഖനായ ശഫീഖ് റാസ് അൽ ഖൈമയിൽ പഞ്ച നക്ഷത്ര ഹോട്ടലും ഇന്നലെ തുറന്നു . ഇലക്ട്രോപ്ലേറ്റഡ് ഗോൾഡ് ഫോയിൽ ഉപയോഗിച്ചാണ് ഫെരാരി വർണാഭമാക്കിയത് . ഏതാണ്ട് 15 വർഷമായി , ശഫീഖ് യു എ ഇ ദേശീയ ദിനത്തിൽ ആഡംബര വാഹനം അലങ്കരിക്കുന്നു . കഴിഞ്ഞ തവണ റോൾസ് റോയിസായിരുന്നു . എ എം ആർ പ്രോപ്പർട്ടീസ് എം ഡിയാണ് ശഫീഖ് .
0 23 Less than a minute



