Dubai: +971506749971, India: +919746311413, kmabbas@gmail.com

Gulf

യുഎഇ

ആഘോഷം

യുഎഇ ദേശീയ ദിനാഘോഷത്തിന് തുടക്കം
———-
ദുബായ് : ദുബായിലെ താമസ കുടിയേറ്റ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സിന്റെ യുഎഇ ദേശീയ ദിനാഘോഷങ്ങൾക്ക് തുടക്കമായി. ദുബായ് വിമാനത്താവളം, ഹത്ത അതിർത്തി, അൽ അവീർ വയലറ്റേഴ്സ് അക്കോമഡേഷൻ സെന്റർ, അൽ ജാഫ്ലിയയിലെ ജനറൽ ഡയറക്ടറേറ്റിന്റെ മുഖ്യ കേന്ദ്രം തുടങ്ങിയ കേന്ദ്രങ്ങളിലാണ് വിപുലമായ ആഘോഷം സംഘടിപ്പിക്കുന്നത്. ‘യുണൈറ്റഡ്’ എന്ന പ്രമേയത്തിലാണ് 54- മത് യൂണിയൻ ഡോ പരിപാടികൾ
ജഫ്‌ലിയയിലെ പ്രധാന ആസ്ഥാനത്ത് നടന്ന ഔദ്യോഗിക ചടങ്ങിലാണ് ആഘോഷപരിപാടികൾ ആരംഭിച്ചത്.ജി.ഡി.ആർ.എഫ്.എയുടെ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ മേജർ ജനറൽ ഒബൈദ് മുഹൈർ ബിൻ സുറൂർ ചടങ്ങിൽ മുഖ്യ അതിഥിയായിരുന്നു. അസിസ്റ്റന്റ് ഡയറക്ടർ ജനറൽമാരും സിവിലിയൻ-സൈനിക ജീവനക്കാരും ചടങ്ങിൽ പങ്കെടുത്തു.
ചടങ്ങിന്റെ ആരംഭത്തിൽ സൈനിക പരേഡ് നടന്നു. തുടർന്ന് പ്രധാന ഹാളിലും ഓഫീസ് പരിസരങ്ങളിലും യൂണിയൻ ഡോ പ്രദർശനത്തിന് തുടക്കം കുറിച്ചു.ഇമാറാത്തിന്റെ തനത് നാടൻ കലാരൂപങ്ങളുടെ അവതരണവുംആഘോഷങ്ങളുടെ ഭാഗമായി. പൈതൃക സാംസ്കാരിക മുദ്രകൾ അടയാളപ്പെടുത്തി കൊണ്ടുള്ള ഹെറിറ്റേജ് സൂക്കും ഇവിടെ സജ്ജീകരിച്ചിരുന്നു. ആഘോഷ പരിപാടികളിൽ സ്വദേശികളും ഇന്ത്യക്കാരാക്കമുള്ള വിദേശികളും പങ്കാളികളായി
അൽ അവീറിലെ നിയമലംഘകർ താമസ കേന്ദ്രത്തിലും പ്രത്യേക ദേശീയ ദിന പ്രദർശനവും ദേശീയ-പൈതൃക പ്രവർത്തനങ്ങളും മത്സരങ്ങളും സംഘടിപ്പിച്ചു.ജീവനക്കാർക്കും ഉപഭോക്താക്കൾക്കും വേണ്ടി നടന്ന പരിപാടികൾ സേവന കേന്ദ്രങ്ങളിലെ മനുഷ്യകേന്ദ്രീകൃത സമീപനത്തിന്റെ പ്രതിഫലനമായി.
ഹത്തയിൽ ഹത്ത ഹെറിറ്റേജ് വില്ലേജിൽ ദിവസവും വിവിധ മത്സരങ്ങൾ, കുട്ടികളുടെ “ലിറ്റിൽ ട്രേഡർ” മാർക്കറ്റ്, സന്ദർശകർക്കുള്ള സമ്മാന വിതരണം എന്നിവ നടന്നു.
ഹത്ത അതിർത്തി കവാടത്തിലെത്തുന്ന യാത്രികർക്ക് ഹെറിറ്റേജ് വില്ലേജ് ഭൂപടമടങ്ങിയ സ്മരണികകൾ നൽകുന്നുണ്ട്.
ദുബായ് ഇന്റർനാഷണൽ എയർപോർട്ട് ടെർമിനൽ 3-ൽ “സായിദ് & റാഷിദ്” കാമ്പെയ്‌നിന്റെ ഭാഗമായി പ്രത്യേക പ്രദർശനം സംഘടിപ്പിക്കുന്നു. യുഎഇയുടെ രാഷ്ട്ര നേതാക്കളായ ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാന്റെയും ശൈഖ് റാഷിദ് ബിൻ സഈദ് ആൽ മക്തൂമിന്റെയും ഫോട്ടോകൾ, പഴയ ഇമറാത്തി പാസ്പോർട്ട് മുദ്ര, യൂണിയന്റെ മൂല്യങ്ങൾ പരിചയപ്പെടുത്തുന്ന ശബ്ദ സന്ദേശം, പൈതൃക പ്രദർശനം എന്നിവയും ഒരുക്കി
കാർട്ടൂൺ കഥാപാത്രങ്ങളായ സാലമും സലാമയോടെപ്പമുള്ള ഫോട്ടോ സെഷൻ, “തസവുൽ വിത്ത് ഹാപ്പിനസ്” കാർഡുകളിൽ “സായിദ് & റാഷിദ്” ലോഗോ അലങ്കരിക്കൽ, പാസ്പോർട്ട് കൺട്രോൾ മേഖലയിൽ ദേശീയ പതാകകളും ചിഹ്നങ്ങളും, യാത്രക്കാർക്കുള്ള സമ്മാനങ്ങൾ എന്നിവയും എയർപോർട്ടിലെ ആഘോഷങ്ങളുടെ ഭാഗമാകും.
“ദേശീയ ദിനം എല്ലാ വർഷവും ഈ രാജ്യത്തിന്റെ ഐക്യത്തിന്റെയും അചഞ്ചലമായ മൂല്യങ്ങളുടെയും പുതുക്കപ്പെട്ട അർത്ഥമാണ് നൽകുന്നതെന്ന് ഉപമേധാവി മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ പറഞ്ഞു. ‘ഐക്യത്തിൽ ഒന്നിച്ച്’ എന്ന പ്രമേയത്തിൽ ഞങ്ങൾ ജി.ഡി.ആർ.എഫ്.എയിൽ മനുഷ്യകേന്ദ്രീകൃതവും നൂതനവുമായ സർക്കാർ സേവനങ്ങൾ നൽകാനുള്ള പ്രതിജ്ഞാബദ്ധത ആവർത്തിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ദേശീയ അഭിമാനവും എമിറാത്തി തിരിച്ചറിവും ഉയർത്തിപ്പിടിച്ച് യൂണിയന്റെ മൂല്യങ്ങൾ ശക്തിപ്പെടുത്തുന്നതിൽ ജി.ഡി.ആർ.എഫ്.എ ദുബായ് നിർണായക പങ്ക് വഹിക്കുന്നുവെന്ന് ജനറൽ ഡയറക്ടറേറ്റ് വിശദീകരിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also
Close
Back to top button