Dubai: +971506749971, India: +919746311413, kmabbas@gmail.com

Gulf

ഈദ്

ഇമറാത്ത്

യുഎഇയിലെ കാർഷിക മേഖയ്ക്ക് പിന്തുണയുമായി ലുലുവിൽ അൽ ഇമറാത്ത് അവ്വൽ ; യുഎഇയിലെ കർഷകരെ ചടങ്ങിൽ ആദരിച്ചു

പ്രാദേശിക ഉത്പന്നങ്ങളുടെയും കാർഷിക വിളകളുടെയും വിപുലമായ പ്രദർശനമാണ് ഒരുക്കിയിരിക്കുന്നത് ; യുഎഇ ഉത്പന്നങ്ങൾക്ക് കൂടുതൽ വിപണി ലഭ്യമാക്കാൻ ധാരണാപത്രങ്ങളിൽ ഒപ്പുവച്ച് ലുലു

അബുദാബി : യുഎഇയുടെ 54ആം ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി യുഎഇയിലെ പ്രാദേശിക കർഷകർക്കും കാർഷിക ഉത്പന്നങ്ങൾക്കും മികച്ച പിന്തുണയുമായി ലുലു ഹൈപ്പർമാർക്കറ്റുകളിൽ ‘അൽ ഇമറാത്ത് അവ്വൽ’ ആരംഭിച്ചു. അബുദാബി ഖാലിദിയ മാളിലെ ലുലു ഹൈപ്പർമാർക്കറ്റിൽ ‘അൽ ഇമറാത്ത് അവ്വലിന് ഔദ്യോ​ഗിക തുടക്കമായി. ദാബി ഹോൾഡിംഗ് കമ്പനി പിജെഎസ്‌സിയുടെ ബോർഡ് ഡയറക്ടറും ചെയർമാനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ; യുഎഇ റെസ്ലിങ്ങ് ഫെഡറേഷൻ സെക്രട്ടറി ജനറൽ ഷെയ്ഖ് ഹംദാൻ ബിൻ സയീദ് ബിൻ തഹ്നൂൻ അൽ നഹ്യാൻ, വ്യവസായ – നൂതന സാങ്കേതിക മന്ത്രാലയം അണ്ടർസെക്രട്ടറി ഹസൻ ജാസിം അൽ നൊവൈസ്, ഒമർ സുവൈന അൽ സുവൈദി, കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയം അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഡോ. മുഹമ്മദ് സൽമാൻ അൽ ഹമ്മദി, ലുലു ​ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് ‘അൽ ഇമറാത്ത് അവ്വലിന് തുടക്കം കുറിച്ചത്. യുഎഇയിലെ പ്രാദേശിക ഉത്പന്നങ്ങൾക്ക് കൂടുതൽ പിന്തുണ നൽകി രാജ്യത്തിന്റെ പ്രാദേശിക വികസനത്തിന് പിന്തുണയേകുന്നതാണ് പദ്ധതി.
‘അൽ ഇമറാത്ത് അവ്വലിന്റെ ഭാ​ഗമായി പ്രാദേശിക ഉത്പന്നങ്ങളുടെയും കാർഷിക വിളകളുടെയും വിപുലമായ പ്രദർശനമാണ് ലുലു സ്റ്റോറുകളിൽ ഒരുക്കിയിരിക്കുന്നത്. യുഎഇ ഉത്പന്നങ്ങൾക്ക് മികച്ച ഓഫറുകളും ലഭ്യമാക്കിയിട്ടുണ്ട്. യുഎഇയുടെ കാർഷിക മേഖലയുടെ വികസനത്തിനും സ്വയംപര്യാപ്തയ്ക്കും പിന്തുണ നൽകുകയാണ് ‘അൽ ഇമറാത്ത് അവ്വൽ’ എന്ന് ലുലു ചെയർമാൻ എം.എ യൂസഫലി വ്യക്തമാക്കി. പ്രാദേശിക കാർഷിക ഉത്പന്നങ്ങൾക്ക് കൂടുതൽ വിപണി ലുലു സ്റ്റോറുകളിൽ ലഭ്യമാക്കും. യുഎഇയിലെ കർഷകർക്ക് മികച്ച പിന്തുണയാണ് ലുലു നൽകി വരുന്നതെന്നും അദേഹം കൂട്ടിചേർത്തു.
യുഎഇയിലെ പ്രാദേശിക ഉത്പന്നങ്ങൾ കൂടുതൽ സംഭരിക്കുന്നതിന്റെ ഭാ​ഗമായി സിലാലുമായും മുസ്തദാമ ഫാമുമായും ലുലു ധാരണാപത്രം ഒപ്പുവച്ചു. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയുടെ സാന്നിധ്യത്തിൽ സിലാൽ ഫുഡ് സെക്യൂരിറ്റി സിഇഒ ഹുമൈദ് അഹമ്മദ് അൽ റുമൈതി, ലുലു ​ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ട‌ർ അഷറഫ് അലി എം.എ എന്നിവർ സിലാലുമായുള്ള ധാരണാപത്രവും മുസ്തദാമ ഫാംസ് സി.ഇ.ഒ റാഷെദ് അൽസാബി ലുലു ഗ്ലോബൽ ഓപ്പറേഷൻസ് ഡയറക്ടർ സലിം എം.എ എന്നിവർ മുസ്തദാമ ഫാംസുമായുള്ള ധാരണാപത്രത്തിലും ഒപ്പുവച്ചു. ചടങ്ങിൽ യുഎഇയിലെ കർഷകരെ പ്രത്യേകം ആദരിച്ചു.
സ്പേസസ് ഇൻവെസ്റ്റ്മെന്റ് ചെയർമാൻ ഫാഹെദ് അൽബ്ലൂഷി, എക്സ്പോണൻഷ്യൽ ഇൻവെസ്റ്റ്മെന്റ് ചെയർമാൻ സയീദ് അൽസാബി, ലുലു ​സിഇഒ സെയ്ഫി രൂപാവാല, ലുലു ​ഗ്രൂപ്പ് ചീഫ് ഓപ്പറേറ്റിങ്ങ് ആൻഡ് സ്ട്രാറ്റജി ഓഫീസർ സലിം വി.ഐ, ലുലു ​ഗ്ലോബൽ ഓപ്പറേഷൻസ് ഡയറക്ടർ വി നന്ദകുമാർ തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also
Close
Back to top button