Dubai: +971506749971, India: +919746311413, kmabbas@gmail.com

Gulf

ഫൈൻ

ടൂൾസ്

ഫൈൻ ടൂൾസ് ഇനി മരക്കാർ ഹോൾഡിങ്‌സിനു കീഴിൽ
ദുബൈ I ഫൈൻ ടൂൾസിന്റെ
സ്ഥാപനങ്ങൾ ഇനി മരക്കാർ ഹോൾഡിങ്‌സിന് കീഴിലായിരിക്കുമെന്ന് കമ്പനി ഉടമകളായ വി കെ ശംസുദ്ധീൻ ,
വി കെ അബ്ദുൽ ഗഫൂർ , വി കെ അബ്ദുൽ സലാം എന്നിവർ അറിയിച്ചു.
ഫൈൻ ടൂൾസിന്റെ ഇരുപത്തി ഒൻപതാമത് ഔട്ട്ലെറ്റ് ഷാർജ ഇൻഡസ്ട്രിയൽ ഏരിയയിൽ ആരംഭിച്ചതുമായി ബന്ധപ്പെട്ടാണ് പുതിയ പ്രഖ്യാപനം .
അൽ ഷിഫ മെഡിക്കൽ ഗ്രൂപ്പ് ചെയർമാൻ ഡോ. കാസിം ഷോറൂം ഉത്ഘാടനം ചെയ്തു.
ഗ്രൂപ്പിന്റെ വിപുലീകരണ പദ്ധതികളുടെ ഭാഗമായി ദുബൈ
ഇൻവെസ്റ്റ്മെന്റ് പാർക്കിലെ ഹെഡ് ക്വർട്ടേഴ്‌സിൽ
തുടങ്ങുന്ന ഇന്നൊവേഷൻ സെന്റർ ഉടൻ പ്രവർത്തനമാരംഭിക്കുമെന്നും അറിയിച്ചു.
യു എ ഇ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ചാണ് ഇന്നൊവേഷൻ സെന്റർ ആരംഭിക്കുക.
ഗ്രൂപ്പിന് കീഴിൽ വരുന്ന മുഴുവൻ സ്ഥാപനങ്ങളും
തങ്ങളുടെ പിതാവിന്റെ പേരിൽ രൂപീകരിച്ച
മരക്കാർ ഹോൾഡിങ്‌സിന് കീഴിൽ കൊണ്ട് വരുമെന്നും വ്യക്‌തമാക്കി .

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also
Close
Back to top button