പാണക്കാട് സയ്യിദ് മുഹമ്മദ് അലി ശിഹാബ് തങ്ങളുടെ ഓർമകൾ തുടിച്ചു നിന്ന സായാഹ്നമായി, മകൻ മുനവ്വറലി ശിഹാബ് തങ്ങൾ എഴുതിയ “പ്രിയപ്പെട്ട ബാപ്പ”എന്ന ഗ്രന്ഥത്തിന്റെ അറബി വിവർത്തനം ബാബാ അൽ ഹബീബ്” ഷാർജ പുസ്തക മേളയിൽ പ്രകാശനം ചെയ്ത സന്ദർഭം . ഡോ. സൈനുല്‍ ആബിദീൻ ഹുദവി പുത്തനഴിയാണ് വിവർത്തകൻ .
ഷാർജ ഇസ്ലാമിക് അഫയേഴ്സ് ഡയറക്ടർ ശൈഖ് അബ്ദുല്ല ബിൻ മുഹമ്മദ് അൽ ഖാസിമി പ്രകാശനം നിർവഹിച്ചു. പ്രശസ്ത യു എ ഇ എഴുത്തുകാരിയും ദാർ അൽ യാസ്മീൻ പബ്ലിഷിംഗിന്റെ സി.ഇ.ഒ.യുമായ ഡോ. മറിയം അൽ ശനാസി , ശംസുദ്ദീൻ ബിൻ മുഹ്യുദ്ദീൻ, കെ കെ എൻ കുറുപ്പ് , വി.ടി. സലീം , ഷാർജ ഇന്ത്യൻ അസോ. പ്രസിഡൻ്റ് നിസാർ തളങ്കര, കെ പി മുഹമ്മദ് തുടങ്ങിയവർ സംബന്ധിച്ചു .
0 18 Less than a minute



