ലോകത്തിലെ ആദ്യ ഇൻ്റർചേഞ്ചബിൾ ലെൻസ് കാമറ
ദുബൈ l കാമറ നിർമ്മാതാക്കളായ നിക്കോൺ ഏറ്റവും പുതിയ വീഡിയോ കാമറ അവതരിപ്പിച്ചു .നിക്കോൺ ഇസഡ് ആർ പ്രീമിയർ” മാധ്യമ പ്രൊഫഷണലുകൾ, ഫോട്ടോഗ്രാഫർമാർ, വീഡിയോഗ്രാഫർമാർ, പാർട്ണർമാർ, ക്രിയേറ്റേഴ്സ് എന്നിങ്ങനെയുള്ള പ്രഫഷണലുകൾക്ക് രൂപകൽപന ചെയ്തിരിക്കുന്നുവെന്ന് നിർമാതാക്കൾ അറിയിച്ചു . ചലച്ചിത്രനിർമ്മാണ നവീകരണത്തിൽ ഒരു പുതിയ അധ്യായത്തിന് ഇതോടെ തുടക്കമിടുകയാണ് . പൂർണ്ണ ഫ്രെയിം സെൻസറിനോടൊപ്പം, റെഡുമായി സഹകരിച്ച് വികസിപ്പിച്ചെടുത്ത നിക്കോണിൻ്റെ പ്രത്യേക ആർ ത്രീ ഡി റെക്കോർഡിംഗ് ഫോർമാറ്റ് ഉപയോഗിച്ച്, അത്ഭുതകരമായി റെക്കോർഡിംഗ് നടത്താനാകും . ഏത് പ്രകാശ സാഹചര്യത്തിലും അതുല്യമായ ചിത്ര ഗുണനിലവാരം നൽകും . 32-ബിറ്റ് ഫ്ലോട്ട് ഓഡിയോ റെക്കോർഡിംഗ് സൗകര്യമുള്ള ലോകത്തിലെ ആദ്യ ഇൻ്റർചേഞ്ചബിൾ ലെൻസ് ഫുൾ-ഫ്രെയിം ക്യാമറയെന്ന ബഹുമതിയും നിക്കോൺ കാമറ സ്വന്തമാക്കി. ഓസോ ഓഡിയോ സിസ്റ്റം വഴിയാണ് നിക്കോൺ പ്രൊഫഷണൽ നിലവാരത്തിലുള്ള ശബ്ദം പകർത്തുന്നത്.
0 15 Less than a minute



