Dubai: +971506749971, India: +919746311413, kmabbas@gmail.com

Gulf

രജത

ജൂബിലി

പെയ്സ് സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം
ഷാർജlപശ്ചിമേഷ്യയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപന ശൃംഖലയായ പെയ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് രജതജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. “സിൽവിയോറ” എന്ന ശീർഷകത്തിലാണ് സെപ്റ്റംബർ മുതൽ ജനുവരി വരെ നീണ്ട ആഘോഷ പരിപാടികൾ . ഓരോ മാസവും ഓരോ വിഷയം അടിസ്ഥാനമാക്കി വ്യത്യസ്തവും വിജ്ഞാനപ്രദവുമായ പരിപാടികൾ സംഘടിപ്പിക്കും. രജതജൂബിലി ആഘോഷം എന്നെന്നും ഓർമ്മയിൽ സൂക്ഷിക്കാവുന്ന ഒന്നാക്കി മാറ്റുക എന്നതാണ് സംഘാടകരുടെ ലക്ഷ്യം.
പെയ്സ് ഗ്രൂപ്പിന് കീഴിലുള്ള സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾക്കിടയിൽ നടത്തിയ ലോഗോ മത്സരത്തിൽ അവസാനഘട്ടത്തിൽ 4 ലോഗോകൾ വോട്ടിനിട്ടു. 19472 പേരുടെ വോട്ടാണ് അന്തിമവിധി തീരുമാനിച്ചത്. നാമനിർദ്ദേശമത്സരത്തിലും ടാഗ്ലൈൻ മത്സരത്തിലും പെയ്സ് ഗ്രൂപ്പിന് കീഴിലുള്ള സ്ഥാപനങ്ങളിലെ മുഴുവൻ വിദ്യാർത്ഥികളും പങ്കെടുത്തു. ‘പെയ്സ് സിൽവിയോറ’ എന്ന നാമനിർദ്ദേശ മത്സരത്തിൽ തിരഞ്ഞെടുക്കപ്പെട്ടു. “ഹോണറിംഗ് എ ലെഗസി ഇല്ലുമിനെറ്റിംഗ് ദി ഫ്യൂച്ചർ” എന്ന ടാഗ് ലൈൻ ഈ ആഘോഷ പരിപാടിയുടെ സവിശേഷ ടാഗ് ലൈൻ ആയി തിരഞ്ഞെടുക്കപ്പെട്ടു. ഇവയുടെ പ്രഖ്യാപനം പെയ്സ് ബ്രിട്ടീഷ് സ്കൂൾ ഒഡിറ്റോയിൽ വച്ച് നടന്നു.
ഒക്‌ടോബർ മാസത്തിൽ ‘പെയ്‌സ് കെയർ’ എന്ന പേരിൽ മാനസിക-ശാരീരിക രോഗം, കായികം തുടങ്ങിയ രംഗങ്ങൾ കേന്ദ്രീകരിച്ചാണ് പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നത്. നവംബർ മാസത്തിൽ ‘ലെഗസി&ലോറെയിൽ’ എന്ന ടൈറ്റിലിൽ’ സംഘടിപ്പിക്കുക, വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച വിദ്യാർത്ഥികൾക്ക് അവാർഡുകൾ നൽകുക, സുവനീർ വിതരണം ചെയ്യുക, പെയ്സ് സ്ഥാപനങ്ങളുടെ സ്റ്റാഫുകൾ കുടുംബാംഗങ്ങൾക്കുമുള്ള വിരുന്നു സത്ക്കാരം എന്നിവയും സംഘടിപ്പിക്കുന്നു. ജനുവരി മാസത്തിൽ ഒരുമിച്ച് 25 എന്ന പേരിൽ ഗ്രാൻഡ് പെയ്സ് സെലിബ്രേഷൻ സംഘടിപ്പിക്കുന്നു. സ്ഥാപകനായ ഡോ. പി.എ.ഇബ്രാഹിം ഹാജിയുടെ സ്മരണാർത്ഥം വിവിധ അവാർഡുകളും സ്കോളർഷിപ്പുകളും ഏർപ്പെടുത്താനും ഈ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി തീരുമാനമായിട്ടുണ്ട്. 1999 എൽ പി എ എജുക്കേഷൻ ട്രസ്റ്റ് രൂപീകൃതമായി. ഏറ്റവും കുറഞ്ഞ ചിലവിൽ അന്തരാഷ്‌ട്ര നിലവാരമുള്ള വിദ്യാഭ്യാസം എല്ലാവർക്കും പ്രാപ്യമാക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ പെയ്സ് ഗ്രൂപ്പ് ധാർമിക മൂല്യങ്ങളും നൈതികമൂല്യങ്ങളും കുട്ടികൾക്ക് പകര്ന്നു നൽകുന്നതിനാണ് ഏറ്റവും പ്രാധാന്യം കല്പിക്കുന്നത്.
25 വർഷങ്ങൾക്ക് മുമ്പ് 2000 ഓഗസ്റ്റിൽ മംഗലാപുരം കേന്ദ്രീകരിച്ചു തുടങ്ങിയ എഞ്ചിനീയറിംഗ് കോളേജ് ആണ് പെയ്സ് ഗ്രൂപ്പിൻ്റെ ഇന്ത്യയിലെ ആദ്യ സംരംഭം.
പെയ്സ് ഗ്രൂപ്പ് ഡയറക്ടർമാരായ
ലത്തീഫ് ഇബ്രാഹിം, ഷാഫി , അബ്ദുള്ള , അമീന്‍ , സല്‍മാന്‍ , സുബൈര്‍ , ബിലാല്‍ , ആദില്‍ , അസീഫ് മുഹമ്മദ്‌
തുടങ്ങിയവർ വാർത്താസമ്മേളനത്തിൽപങ്കെടുത്തു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also
Close
Back to top button