ഗ്രാൻഡ് ടോളറൻസ് അവാർഡ് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരത്തിന് സമ്മാനിച്ചു
ദുബൈ: ദുബൈ ഗ്രാൻഡ് മീലാദ് സിൽവർ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ ഗ്രാൻഡ് ടോളറൻസ് അവാർഡ് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി , കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ യു എ ഇ മുൻ പരിസ്ഥിതി വകുപ്പ് മന്ത്രി ഡോ മുഹമ്മദ് സഈദ് അൽ കിന്ദി സമ്മാനിച്ചു.
ഹോർ അൽ അൻസ് ഓപ്പൺ ഗ്രൗണ്ടിൽ നടന്ന ഗ്രാൻഡ് ടോളറൻസ് കോൺഫ്രൻസിലാണ് അവാർഡ് ദാനചടങ്ങ് നടന്നത്.
മത സാംസ്കാരിക വിദ്യാഭ്യാസ ജീവ കാരുണ്യ പ്രവർത്തനങ്ങളിലും സഹിഷ്ണുതയും,മത സൗഹാർദ്ധ പ്രചരണ മേഖലയിലെയും ഏഴ് പതിറ്റാണ്ടിലേറെയായുള്ള നിസ്തുല സേവനത്തെ മുൻ നിർത്തിയാണ് കാന്തപുരത്തെ അവാർഡിന് തെരഞ്ഞെടുത്തത്.
പതിനായിരങ്ങൾ പങ്കെടുത്ത വിപുലമായ സമ്മേളനത്തിൽ സ്വാഗത സംഘo അഡ്വൈസറി ബോർഡ് ചെയർമാൻ അബ്ദുറഹിമാൻ ഹാജി കുറ്റൂർ (ബനിയാസ് സ്പൈക് ഗ്രൂപ്പ് എം ഡി) അഡ്വൈസർ ബോർഡ് ഡയറക്ടർമാരായ ഡോ മുഹമ്മദ് കാസിം
(ചെയർമാൻ അൽശിഫ മെഡിക്കൽ ഗ്രൂപ്പ്)
ഡോ കരീം വെങ്കിടൻങ് ഡയറക്ടർ മലബാർ ഗോൾഡ്)
എന്നിവർ അടക്കം നിരവധി പൗര പ്രമുഖർ സമ്പന്ധിച്ചു.ലോകമെമ്പാടും സഹിഷ്ണുതയും സഹവർത്തിത്വവും സന്തോഷവും പ്രചരിപ്പിക്കാൻ യുഎഇ നടത്തുന്ന എല്ലാ ശ്രമങ്ങളും ശ്ലാഘനിയവും മഹത്തരവുമാണെന്ന് മറുപടി പ്രസംഗത്തിൽ കാന്തപുരം പറഞ്ഞു.
0 112 1 minute read



