Dubai: +971506749971, India: +919746311413, kmabbas@gmail.com

Gulf

ആസാ

വെറ്റെക്സിൽ

പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ചു

ദുബൈIവേള്‍ഡ് ട്രേഡ് സെന്ററില്‍ ദുബൈ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റി (ദേവ) സംഘടിപ്പിച്ച വാട്ടര്‍, എനര്‍ജി, ടെക്‌നോളജി ആന്‍ഡ് എന്‍വയോണ്‍മെന്റ് എക്‌സിബിഷനില്‍ (വെറ്റെക്‌സ്) ആസാ മിഡിലീസ്റ്റ് കോണ്‍ട്രാക്ടിംഗ് കമ്പനി എല്‍എല്‍സി പുനരുപയോഗ ഊർജ സ്രോതസ് അവതരിപ്പിച്ചു. വെറ്റെക്‌സില്‍ ഇത്തവണയും സാന്നിധ്യം ഉറപ്പിക്കാനായതില്‍ സന്തോഷമുണ്ടെന്നും ആസയുടെ ഗോ ഗ്രീന്‍ പോലുള്ള സംരംഭങ്ങള്‍ പ്രദര്‍ശിപ്പിക്കാനും ഹരിത ഭാവിക്കായി ഒരേ ദര്‍ശനം പങ്കിടുന്ന വ്യവസായ നേതാക്കളുമായി സഹകരിക്കാനും സാധിച്ചതായും ആസാ മിഡിലീസ്റ്റ് കോണ്‍ട്രാക്ടിംഗ് കമ്പനി ചെയര്‍മാന്‍ സി.പി. സാലിഹ് പറഞ്ഞു.
ദേവയുമായി സഹകരിച്ച് നടപ്പാക്കുന്ന ഗോ ഗ്രീന്‍ സംരംഭവും റിന്യൂവല്‍ എനര്‍ജി അഥവാ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സുകളുമാണ് ഇത്തവണത്തെ പ്രത്യേകതയെന്ന് ഡയറക്ടര്‍മാരായ അന്‍ഹാര്‍ സാലിഹ്, സഞ്ജീദ് സാലിഹ്, സഹല്‍ സാലിഹ് എന്നിവര്‍ പറഞ്ഞു. പുതിയ പദ്ധതിയുടെ പ്രവര്‍ത്തനരൂപം വെറ്റെക്‌സില്‍ സന്ദര്‍ശകര്‍ക്കായി ആസാ ഒരുക്കിയിരുന്നുവെന്ന് സിഒഒ കാള്‍ വ്യക്തമാക്കി. വര്‍ഷത്തില്‍ 12,000 മെട്രിക് ടണ്‍ സ്റ്റീല്‍ സ്ട്രക്ച്ചര്‍ ഉത്പാദിപ്പിക്കാന്‍ കഴിയുമെന്നതാണ് കമ്പനിയുടെ പ്രത്യേകതയെന്ന് ആസാ ഗ്രൂപ്പ് സിഇഒ ഫാരിസ് അബൂബക്കര്‍ പറഞ്ഞു. അടിസ്ഥാനസൗകര്യ വികസനത്തിനും ഹരിത വളര്‍ച്ചാ പദ്ധതികള്‍ക്കും പിന്തുണ നല്‍കുന്നുണ്ട്. സുസ്ഥിര അടിസ്ഥാനസൗകര്യ വികസനത്തില്‍ മുന്‍നിരയിലാണ് കമ്പനിയുള്ളത്. കഴിഞ്ഞ 19 വര്‍ഷങ്ങളായി ദേവയുടെ വിശ്വസ്ത പങ്കാളിയാണ് ആസാ ഗ്രൂപ്പ്. 16 വര്‍ഷങ്ങളായി വെറ്റെക്‌സിലും സജീവ പങ്കാളിത്തമുണ്ട്. സിപി ഹോള്‍ഡിംഗ് എന്ന ആഗോള ഗ്രൂപ്പിന്റെ ശക്തമായ പിന്തുണയോടെ 7,000 ത്തിലേറെ ജീവനക്കാരും, 500-ത്തിലേറെ വാഹനങ്ങളും യന്ത്രങ്ങളും, കൂടാതെ 1,500 ത്തിലേറെ വിജയകരമായി പൂര്‍ത്തിയായ പദ്ധതികളുമൊക്കെയാണ് ഗ്രൂപ്പിന്റെ നേട്ടം. ഡയറക്ടര്‍ (പവര്‍ ഡിവിഷന്‍) രഞ്‌ജോദ് സിംഗ്, ആഷ്ലി (കോണ്‍ട്രാക്ട് മാനേജര്‍) തുടങ്ങിയവരും സംബന്ധിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also
Close
Back to top button