ലോക വയോജന ദിനം ആഘോഷിച്ചു
ദുബൈIലോക വയോജന ദിനം ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് ജി.ഡി.ആർ.എഫ്.എ സവിശേഷമായ പരിപാടികളോടെ ആഘോഷിച്ചു. മനുഷ്യ മൂല്യങ്ങൾക്കും സാമൂഹിക ബന്ധങ്ങൾക്കും ഊന്നൽ നൽകിയ ഈ പരിപാടിയിൽ, ദുബൈ കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് അതോറിറ്റിയും പങ്കുചേർന്നു.
പരിപാടി മുതിർന്ന പൗരന്മാരുടെ സംഭാവനകളെ ഓർമ്മപ്പെടുത്തുന്ന ഒരു വേദിയായിമാറി. അവരുടെ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി വ്യക്തിഗത വസ്തുക്കൾ അലങ്കരിക്കുന്നതിനുള്ള ശിൽപശാല നടന്നു. ഒപ്പം, സമൂഹബന്ധം ശക്തിപ്പെടുത്താനുള്ള മത്സരങ്ങളും വിനോദ പരിപാടികളും ഇതിനോടൊപ്പം നടന്നു.
വയോജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി, സാമൂഹിക സുരക്ഷാ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചിരുന്നു. നിയമവിരുദ്ധ തൊഴിലാളികളെ നിയമിക്കുന്നതിലെ പ്രശ്നങ്ങൾ, നിയമം ലംഘിക്കുന്നവരുമായി എങ്ങനെ ഇടപെടണം തുടങ്ങിയ സുപ്രധാന കാര്യങ്ങൾ ക്ലാസിൽ എമിഗ്രേഷൻ ഉദ്യോഗസ്ഥർ വിശദീകരിച്ചു.
“മുതിർന്ന പൗരന്മാർ സമൂഹം കെട്ടിപ്പടുക്കുന്നതിലെ അടിസ്ഥാന തൂണാണ്. അവരുടെ സംഭാവനകളെ ആദരിക്കാനും പങ്ക് ഉയർത്തിക്കാട്ടാനും ദുബൈ പ്രത്യേക പ്രാധാന്യം നൽകുന്നുവെന്ന് ജി.ഡി.ആർ.എഫ്.എ ലീഡർഷിപ്പ് ആൻഡ് ഫ്യൂച്ചർ സെക്ടർ അസിസ്റ്റന്റ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ അബ്ദുൾ സമദ് ഹുസൈൻ അൽ ബലൂശി പറഞ്ഞു.
0 16 Less than a minute



