ദുബൈ ഗ്രാൻഡ് മീലാദ് സിൽവർ ജൂബിലി; ഗ്രാൻഡ് ടോളറൻസ് അവർഡ് ഇന്ത്യൻ ഗ്രാൻഡ് മുഫ്തിക്ക് സമ്മാനിക്കും
ദുബൈIദുബൈ ഗ്രാൻഡ് മീലാദ് സിൽവർ ജൂബിലി യുടെ ഭാഗമായി ഏർപ്പെടുത്തിയ ടോളറൻസ് അവർഡ് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കമുസ്ലിയാർക്ക് സമ്മാനിക്കുമെന്ന് സംഘാടകർ ദുബൈയിൽ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ഒക്ടോബർ 4 ന് ഹോർ അൽ അൻസ് ഓപ്പൺ ഗ്രൗണ്ടിൽ നടക്കുന്ന ഗ്രാൻഡ് ടോളറൻസ് കോൺഫ്രൻസിലാണ് അവാർഡ് ദാനം.
മത സാംസ്കാരിക വിദ്യാഭ്യാസ ജീവ കാരുണ്യ മേഖലയിലെ 7 പതിറ്റാണ്ടിലേറെയായുള്ള നിസ്തുല സേവനത്തെ മുൻ നിർത്തിയാണ് കാന്തപുരത്തെ അവാർഡിന് തെരഞ്ഞെടുത്തിരിക്കുന്നത്. സഹിഷ്ണുത,മത സൗഹാർദ്ധം തുടങ്ങിയവയെ ജീവ വ്രതമാക്കിയ മാനവികതയുടെ, ഇന്ത്യയുടെ, ആഗോള മുഖമായി മാറിയ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി ശൈഖ് അബൂബക്കർ അഹമദ് ( കാന്തപുരം അബൂബക്കർ മുസ്ലിയാർക്കു)ള്ള പ്രവാസ ലോകത്തിന്റെ ആദരവായാണ് സിൽവർ ജൂബിലി ആഘോഷിക്കുന്ന ദുബൈ ഗ്രാൻഡ് മീലാദ് സമ്മേളനം അവാർഡ് നൽകുന്നത്.
ചടങ്ങിൽ അറബ് ലോകത്തിലെ സമുന്നത വ്യക്തിത്വങ്ങൾ ഉൾപ്പെടെ മത രാഷ്ട്രീയ വാണിജ്യ മേഖലയിലെ ഉന്നത വ്യക്തിത്വങ്ങൾ സംബന്ധിക്കും.
പതിനായിരത്തിൽപരം ആളുകളെ ഉൾ കൊള്ളാവുന്ന വിപുലമായ ഒരുക്കങ്ങൾ നടക്കുന്നതായി സംഘടകർ പറഞ്ഞു.
അവാർഡ് പ്രഖ്യാപനം സ്വാഗത സംഘം അഡ്വൈസറി ബോർഡ് വൈസ് ചെയർമാനും ഫ്ലോറ ഗ്രൂപ്പ് മാനേജിങ് ഡയറക്ടറുമായ ഹസ്സൻ ഹാജി നടത്തി.അഡ്വൈസർ ബോർഡ് ഡയറക്ടർമാരായ ഡോ മുഹമ്മദ് കാസിം ,ഡോ കരീം വെങ്കിടങ്,
സ്വാഗതസംഘo ചെയർമാൻ ഡോ സലാം സഖാഫി, ജനറൽ കൺവീനർ സലാം കോളിക്കൽ,
അഡ്വൈസർ ബോർഡ് അംഗങ്ങളായ പി ടി എ മുനീർ ,നിയാസ് , സമീർ , നസീർ ചൊക്ലി, മുനീർ പാണ്ടിയാല, സഹൽ
പുറക്കാട് എന്നിവർ സംബന്ധിച്ചു
0 35 1 minute read



