Dubai: +971506749971, India: +919746311413, kmabbas@gmail.com

Gulf

മീഡിയ

ഓണാഘോഷം

ദുബായ് ഇന്ത്യൻ മാധ്യമകൂട്ടായ്മയുടെ ആർപ്പോണം

ദുബായ്: ദുബായിലെ ഇന്ത്യൻ മാധ്യമ കൂട്ടായ്മ ആർപ്പോണം എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു. ദുബായ് അൽ മാരിഫ് സ്‌കൂളിൽ നടന്ന ആഘോഷം ഇന്ത്യൻ കോൺസൽ ജനറൽ സതീഷ് കുമാർ ശിവൻ ഉദ്ഘാടനം ചെയ്തു. റോയ് റാഫേൽ അധ്യക്ഷനായി. പരിപാടി ടി ജമാലുദ്ദീൻ നിയന്ത്രിച്ചു. എംസിഎ നാസർ, എൽവിസ് ചുമ്മാർ തുടങ്ങിയവർ സംസാരിച്ചു. വനിതാ വിനോദ് സ്വാഗതവും യാസിർ അറഫാത്ത് നന്ദിയും പറഞ്ഞു. സർവ്വകലാശാല ടീമിൻ്റെ നേതൃത്വത്തിൽ വിവിധ കലാപരിപാടികളും അരങ്ങേറി. മാധ്യമപ്രവർത്തകരും കുടുംബാംഗങ്ങളും പങ്കെടുത്ത മത്സരങ്ങളുമുണ്ടായി. മാവേലിയും അത്തപ്പൂക്കളമൊരുക്കിയതുമെല്ലാം ഓണാഘോഷത്തിൻ്റെ മാറ്റുകൂട്ടി. ഓ ഗോൾഡ് ആയിരുന്നു ആർപ്പോണത്തിൻ്റെ മുഖ്യ സ്പോൺസർ. ജോയ് ആലുക്കാസ്, ലൈഫ് ഫാർമസി, ആസാ ഗ്രൂപ്പ്, സീസ് ഇൻ്റർനാഷണൽ, കണ്ണൻ രവി ഗ്രൂപ്പ് ഓഫ് കമ്പനി, ഹോട്ട് പാക്ക്, ചിക്കിംഗ്, സ്മാർട്ട് ട്രാവൽ, അൽ മുഖാലത്ത് പെർഫ്യൂം, കോയിൻട്രാവൽ വെൽഡ് സ്റ്റാർ, ആജിൽ, സുൽത്താൻ ആൻഡ് സമാൻ , നാസ്ത, കോബാൾട്ട് എനർജി ആൻഡ് എംഐപി, വി പെർഫ്യൂം, കെപി ഗ്രൂപ്പ് ഇൻ്റർനാഷണൽ, ആദാമിൻ്റെ ചായക്കട, കോയിൻ സ്‌റ്റേഷനറി നേതൃത്വം നൽകി സഹകരണത്തോടെ ആയിരുന്നു പരിപാടി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also
Close
Back to top button