വരുംകാല വാഹനങ്ങളുടെ വിസ്മയിപ്പിക്കുന്ന പ്രദർശനം
ദുബൈlദുബൈ വേൾഡ് ട്രേഡ് സെൻ്ററിൽ സ്വയം നിയന്ത്രിത വാഹനങ്ങളുടെ പ്രദർശനം വരും കാല ഗതാഗത സൗകര്യങ്ങളുടെ വിസ്മയം പകരുന്നതായി.ദുബൈ വേൾഡ് കോൺഗ്രസ് ഫോർ സെൽഫ് ഡ്രൈവിംഗ് ട്രാൻസ്പോർട്ടിനോടനുബന്ധിച്ചായിരുന്നു പ്രദർശനം.പറക്കും ടാക്സി,ഡെലിവറി വാൻ,പേടകം,ആസംബര കാർ എന്നിങ്ങനെ നിരവധി വാഹനങ്ങളാണ് സന്ദർശകരെ വരവേറ്റത്.ആർ ടി എ ചലഞ്ച് ഫോർ സെൽഫ്-ഡ്രൈവിംഗ് ട്രാൻസ്പോർട്ട് കോൺഗ്രസിൽ മാറ്റുരച്ചവയും പ്രദർശനത്തിലുണ്ടായിരുന്നു .43 മോഡലുകളാണി നിരന്നത്.സ്വയം നിയന്ത്രിത വാഹനങ്ങളുടെ കാര്യത്തിൽ ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള ഒത്തുചേരലുകളിൽ ഒന്നിനാണ് ദുബൈ ആതിഥ്യം വഹിക്കുന്നതെന്ന് ആർ ടി എ ചെയർമാൻ മതർ അൽ തായർ പറഞ്ഞു. ഗതാഗത ചെലവുകൾ കുറയ്ക്കുക, സുരക്ഷ മെച്ചപ്പെടുത്തുക, തിരക്ക് കുറയ്ക്കുക, താമസക്കാർക്കും സന്ദർശകർക്കും ഒരുപോലെ തടസ്സമില്ലാത്ത കണക്റ്റിവിറ്റി നൽകുക എന്നിവയ്ക്കുള്ള നഗരത്തിന്റെ ദീർഘകാല ആസൂത്രണത്തെ ഈ സംരംഭം നേരിട്ട് പിന്തുണയ്ക്കുന്നു. ദുബൈ കിരീടാവകാശിയും യു എ ഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബൈ എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂമിന്റെ രക്ഷാകർതൃത്വത്തിലാണ് രണ്ട് ദിവസത്തെ പരിപാടി .
0 19 Less than a minute



