Dubai: +971506749971, India: +919746311413, kmabbas@gmail.com

Gulf

സഊദി

ദേശീയ ദിനം

സഊദി ദേശീയ ദിനാഘോഷം: യാത്രക്കാർക്ക് സ്വീകരണം നൽകി
ദുബൈlസഊദി അറേബ്യയുടെ 95-ാമത് ദേശീയ ദിനം ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആഘോഷിച്ചു. ജിഡിആർഎഫ്എ നേതൃത്വത്തിൽ ടെർമിനൽ 1-ൽ നടന്ന ആഘോഷങ്ങളിൽ, യുഎഇയും സഊതി അറേബ്യയും തമ്മിലുള്ള ആഴത്തിലുള്ള സൗഹൃദവും പങ്കാളിത്തവും വിളിച്ചോതി. അതിഥികളെ പതാകകളും പ്രത്യേക സ്മരണിക സമ്മാനങ്ങളും നൽകി വിമാനത്താവളത്തിൽ സ്വീകരിച്ചു. എയർപോർട്ടിലെ എമിഗ്രേഷൻ കൗണ്ടർ ദേശീയ ദിനാഘോഷം ആലേഖനം പോസ്റ്റർ പതിപ്പിക്കുകയും സ്മാർട്ട് ഗേറ്റുകൾ പച്ച നിറത്തിൽ പ്രകാശിപ്പിക്കുകയും ചെയ്തിരുന്നു .
കുട്ടികൾക്കായി സാലം, സലാമ എന്നീ മാസ്കോട്ടുകളുടെ സാന്നിധ്യം പ്രത്യേക ആകർഷണമായി. യാത്രക്കാർക്ക് മറക്കാനാവാത്ത നിമിഷങ്ങൾ സമ്മാനിച്ചുകൊണ്ട് ഇൻസ്റ്റന്റ് ഫോട്ടോ ബൂത്തും ഒരുക്കിയിരുന്നു. കൂടാതെ, യുഎഇയും സഊദി അറേബ്യയും തമ്മിലുള്ള സാഹോദര്യത്തിന്റെ പ്രതീകമായി പ്രത്യേക പാസ്പോർട്ട് സ്റ്റാമ്പും ഏർപ്പെടുത്തി.
ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഐഡന്റിറ്റി ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ) ആണ് ആഘോഷ പരിപാടികൾ സംഘടിപ്പിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also
Close
Back to top button