Dubai: +971506749971, India: +919746311413, kmabbas@gmail.com

Gulf

ആസ്റ്ററും

ജെംസും

സ്കൂളുകളിൽ കുട്ടികളുടെ ആരോഗ്യവും ക്ഷേമവും ഉറപ്പാക്കാൻ കരാർ

ദുബൈIസുഗമമായ സ്കൂൾ പഠനത്തിന് കുട്ടികൾ‌ക്ക് മികച്ച ആരോഗ്യവും ക്ഷേമവും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ആസ്റ്റർ ഡിഎം ഹെൽത്ത് കെയറും ജെംസ് എജുക്കേഷനും കരാറിലേർപ്പെട്ടു. ജെംസ് എജുക്കേഷന് കീഴിലുള്ള യുഎഇയിലെ 45 സ്കൂളുകളിൽ ഔദ്യോഗിക ഹെൽത്ത് ആൻഡ് വെൽനസ് പങ്കാളി എന്ന നിലയിൽ, അധ്യാപകർ, വിദ്യാർത്ഥികൾ, ജീവനക്കാർ, കുടുംബങ്ങൾ എന്നിവർക്കിടയിൽ മികച്ചആരോഗ്യം,സന്തോഷകരവുംആരോഗ്യകരവുമായ ജീവിതശൈലി എന്നിവയുടെ മൂല്യങ്ങൾ വളർത്തിയെടുക്കുന്നതിനുള്ള നൂതന പരിപാടികൾ ആസ്റ്റർ അവതരിപ്പിക്കും.ഈ പുതിയ പങ്കാളിത്തത്തിലൂടെ, ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ ജെംസിന് കീഴിലുള്ള ഈ 45 സ്കൂളുകളുമായി ചേർന്ന് പ്രവർത്തിക്കും. അധ്യാപകർ ഉൾപ്പെടെ 25,000 ജീവനക്കാരും, 140,000 ലധികം വിദ്യാർത്ഥികളും, 110,000 ലധികം കുടുംബങ്ങളും ജെംസ് എജുക്കേഷന്റെ ശൃംഖലയിൽ ഉൾപ്പെടുന്നു. യുവമനസ്സുകളെ രൂപപ്പെടുത്തുന്നതിൽ പ്രാഥമിക പങ്കാളികളെന്ന നിലയിൽ അധ്യാപകരിൽ നിന്ന് ആരംഭിച്ച്, കുട്ടികൾക്കും യുഎഇയിലെ വിശാലമായ സമൂഹത്തിനും ആരോഗ്യകരമായ ഭാവി പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രതിരോധത്തിനും താഴെത്തട്ടിലുള്ള ഇടപെടലിനുമുള്ള ആസ്റ്ററിന്റെ പ്രതിബദ്ധതയുടെ ഭാഗമാണ് ഈ സഹകരണവും. അധ്യാപകർക്കും വിദ്യാർത്ഥികൾക്കും അവരുടെ ആരോഗ്യവും ക്ഷേമവും നിലനിർത്തുന്നതിന് ഇരു സ്ഥാപനങ്ങളും ചേർന്ന് സമർപ്പിത പരിപാടികൾ സൃഷ്ടിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button